തിരുവനന്തപുരം: ജയിൽ മേധാവി എസ്. ശ്രീജിത്ത് ഐപിഎസ് ഡിജിപി പദവിയിലേക്ക് ഉയരുന്നു. ഇത് സംബന്ധിച്ച ശുപാർശയിൽ മുഖ്യമന്ത്രി ഒപ്പുവെച്ചു. യോഗേഷ് ഗുപ്തയെ ബവ്കോ എംഡിയായും ബൽറാം കുമാർ ഉപാധ്യായയെ അഗ്നിരക്ഷാസേന മേധാവിയായും നിയോഗിച്ചു.
ഫയർഫോഴ്‌സ് മേധാവി നിതിൻ അഗർവാൾ വിരമിക്കുന്ന ഒഴിവും എഡിജിപി എം.ആർ. അജിത് കുമാർ സസ്‌പെൻഷനിലായ സാഹചര്യവുമാണ് എസ്. ശ്രീജിത്തിന്റെ ഡിജിപി പദവിയിലേക്കുള്ള വഴി തെളിച്ചത്.
കഴിഞ്ഞ ഡിസംബറിലെ സ്‌ക്രീനിങ് കമ്മിറ്റി, സുരേഷ് രാജ് പുരോഹിത്, എം.ആർ. അജിത് കുമാർ എന്നിവരെയായിരുന്നു ഡിജിപി പദവിയിലേക്ക് ശുപാർശ ചെയ്തിരുന്നത്. എന്നാൽ കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള സുരേഷ് രാജ് പുരോഹിത് മടങ്ങിയെത്താതിരിക്കുകയും, അജിത് കുമാറിനെതിരെ സസ്‌പെൻഷൻ നടപടിയുണ്ടാകുകയും ചെയ്തതോടെ, സീനിയോറിറ്റി പട്ടികയിൽ അടുത്ത സ്ഥാനത്തുള്ള (1996 ബാച്ച്) എസ്. ശ്രീജിത്തിന് ഡിജിപി സ്ഥാനത്തേക്ക് നറുക്കുവീഴുകയായിരുന്നു. ചീഫ് സെക്രട്ടറിയുടെ ശുപാർശ പരിഗണിച്ചാണ് നടപടി.





