പരപ്പനങ്ങാടി– റമദാൻ മാനവികതയുടെ സന്ദേശവും, മഹത്വവും ഉദ്ഘോഷിക്കുന്ന ആരാധനാ കർമ്മമാണ് വിളംബരം ചെയ്യുന്നതെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പരപ്പനങ്ങാടി പീസ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ജില്ലാ തർബിയ സംഗമം അഭിപ്രായപെട്ടു. ജീവിതത്തെ ക്രമപ്പെടുത്തുവാനും, നന്മകൾ വർദ്ധിപ്പിക്കാനും, തിന്മയിൽ നിന്ന് വിട്ട് നിൽക്കാനുമുള്ള പരിശീലനമാണ് റമദാനിലൂടെ വിശ്വാസിക്ക് ലഭിക്കുന്നത്. തിന്മകൾക്കെതിരെയുള്ള ശബ്ദവും, നന്മയുടെ പ്രചാരണവും വിശ്വാസി സമൂഹം ഗൗരവമായി കാണണം ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായ ജിവിതക്രമമാണ് റമദാൻ പകർന്നു നൽകുന്ന വിശ്വാസ വിമലീകരണമെന്നതും നാം വിസ്മരിക്കരുതെന്ന് സംഗമം ഓർമ്മപ്പെടുത്തി. സഹജീവികളോടുള്ള കരുതലും, പങ്ക് വെക്കലും റമദാനിൻ്റെ പ്രധാന സന്ദേശമാണ്. പ്രവാചകനോടും ആശയത്തോടും ഭൗതിക സാങ്കേതിക പദങ്ങളെ ചേർത്ത് വെക്കുന്നത് അനുചിതമാണ്. ഇസ്‌ലാമിൻ്റ മാനവിക മൂല്യങ്ങൾക്ക് പകരമേകാൻ ഇതര ഇസങ്ങൾക്ക് സാധ്യമാവുകയില്ലെന്നും
സംഗമം അഭിപ്രായപെട്ടു.


വിസ്ഡം ഇസ്ലാമിക് ഓർഗാനസേഷന് കീഴിൽ മണ്ഡലം ശാഖാ തലങ്ങളിൽ നടക്കുന്ന വിവിധ റിലീഫ് പ്രവർത്തനങ്ങൾ. ശാഖാ ഇഫ്താർ സംഗമങ്ങൾ, ഈദ് കിസ്വ ഖുർആൻ വിജ്ഞാന പരീക്ഷ ദഅ വാ പരിപാടികൾ എന്നിവക്ക് സംഗമം അന്തിമ രൂപം നൽകി വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി എൻ അബ്ദുൽ ലത്തീഫ് മദനി ഉത്ഘാടനം ചെയ്തു. മുൻ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദു റബ്ബ് മുഖ്യാതിഥിയായിരുന്നു. ജില്ലാ പ്രസിഡന്റ് ഹനീഫ ഓടക്കൽ അധ്യക്ഷത വഹിച്ചു.
അറബി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ. മുനവർ ഫൈറൂസിന് ഉപഹാരം നൽകി ആദരിച്ചു. വിസ്‌ഡം ഇസ്ലാമിക് ഓർഗനൈ സേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ അശ്‌റഫ്, സംസ്ഥാന വൈസ് പ്രസിഡന്റ് കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ, ഡോ ഷാനവാസ് സുല്ലമി, താജുദ്ധീൻ സ്വലാഹി, യു മുഹമ്മദ് മദനി, മുജീബ് ഒട്ടുമ്മൽ. നിയാസ് കൂരിയാടാൻ, ഫഹദ് താനളൂർ,നബീൽ രണ്ടത്താണി, ബഷീർ കാടേങ്ങൽ എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു. ജില്ലയിലെ വിവിധ ശാഖ കളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.



