Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, November 22
    Breaking:
    • ഹമാസിന്റെ പോരാളികള്‍ കുടുങ്ങിക്കിടക്കുന്ന തുരങ്കങ്ങള്‍ ഇസ്രായില്‍ സൈന്യം തകര്‍ക്കുന്നു
    • മംദാനിയെ വൈറ്റ് ഹൗസില്‍ ഊഷ്മളമായി സ്വീകരിച്ച് ട്രംപ്
    • അഞ്ചാമത് പിഎം ഹനീഫ് മെമ്മോറിയൽ സെവൻസ് ഫുട്‌ബോൾ; അരോമ റിസോർട്ട് മട്ടന്നൂർ എഫ്‌സിക്ക് കിരീടം
    • ഓ​ണ​സ​ദ്യ ഒ​രു​ക്കി കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്‍റ​ർ
    • റിസയുടെ ‘മില്യൺ മെസ്സേജ് ‘ കാമ്പയിൻ 2025 സമാപിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    രാഹുൽ മാങ്കൂട്ടത്തിൽ വാർത്താസമ്മേളനം റദ്ദാക്കി; വിവാദങ്ങളിൽ വിശദീകരണമില്ല

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/08/2025 Kerala Latest Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പത്തനംതിട്ട– വിവാദ ആരോപണങ്ങളിൽ വിശദീകരണം നൽകാൻ യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിൽ നിശ്ചയിച്ചിരുന്ന വാർത്താസമ്മേളനം അവസാന നിമിഷം റദ്ദാക്കി. ഇപ്പോൾ വിഷയത്തിൽ വിശദീകരണം നൽകേണ്ടതില്ലെന്ന നിലപാടാണ് റദ്ദാക്കലിന് പിന്നിലെന്ന് രാഹുൽ പറഞ്ഞു. നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് മാധ്യമങ്ങളെ കാണേണ്ടെന്ന തീരുമാനമെടുത്തതെന്നാണ് സൂചന.

    വിവാദങ്ങൾ തുടർച്ചയായി ഉയരുന്ന സാഹചര്യത്തിൽ, രാഹുൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യത്തിൽ യു.ഡി.എഫിനുള്ളിൽ ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കർശന നടപടി ഉറപ്പിച്ചു പറയുമ്പോൾ, ഷാഫി പറമ്പിൽ എം.പി ഉൾപ്പെടെയുള്ള ചില നേതാക്കൾ രാഹുലിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. “ഞങ്ങൾ ഈ വിഷയം ഗൗരവമായി പരിശോധിക്കും. വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കും. ഒരു പരാതി പോലും ഇല്ലാതിരുന്നിട്ടും 24 മണിക്കൂറിനുള്ളിൽ അദ്ദേഹം യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു. ഇനി പാർട്ടി അന്വേഷണം നടത്തും. അതിന് നിശ്ചിത നടപടിക്രമമുണ്ട്,” വി.ഡി സതീശൻ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എന്നാൽ, എം.എൽ.എ സ്ഥാനം രാജിവെക്കുന്നത് പരിഗണനയിൽ പോലുമില്ലെന്ന് അടൂരിലെ വീട്ടിൽ വെച്ച് രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. “ഈ രാജ്യത്തിന്റെ നിയമവ്യവസ്ഥയ്ക്ക് വിരുദ്ധമായി ഒരു പ്രവൃത്തിയും ഞാൻ ചെയ്തിട്ടില്ല. ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കാണ് അവ തെളിയിക്കേണ്ട ഉത്തരവാദിത്തം. എന്നോട് രാജിവെക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല. കുറ്റം ചെയ്തതിന്റെ പേര് പറഞ്ഞല്ല യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത്. സംസ്ഥാന സർക്കാരിനെതിരായ പ്രക്ഷോഭങ്ങൾ നടക്കുന്ന ഈ സമയത്ത്, എന്നെ ന്യായീകരിക്കേണ്ട അധിക ബാധ്യത കോൺഗ്രസ് പ്രവർത്തകർക്ക് വേണ്ട. എന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു,” രാഹുൽ വ്യക്തമാക്കിയിരുന്നു.

    അതിനിടെ, ഒരു യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്നതായി ആരോപിക്കപ്പെടുന്ന രാഹുലിന്റെ ഫോൺ സംഭാഷണത്തിന്റെ കൂടുതൽ ഭാഗങ്ങൾ ഇന്ന് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വാർത്താസമ്മേളനം റദ്ദാക്കിയത്. ഇത് നേതൃത്വത്തിന്റെ നിർദേശപ്രകാരമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അതേസമയം, രാഹുലിന്റെ രാജി ആവശ്യപ്പെട്ട് എൽ.ഡി.എഫും ബി.ജെ.പിയും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.

    മാധ്യമപ്രവർത്തകയായിരുന്ന നടി റിനി ആൻ ജോർജാണ് ആദ്യം രാഹുലിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. അശ്ലീല സന്ദേശം അയച്ചുവെന്നും ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്നുമായിരുന്നു പേര് വെളിപ്പെടുത്താതെയുള്ള അവരുടെ ആരോപണം. തുടർന്ന് കൂടുതൽ പേർ രാഹുലിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തി, ഇതിന്റെ പശ്ചാത്തലത്തിൽ രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    case against rahul mankoottathil Congress Kerala press meet Rahul Mankootathil
    Latest News
    ഹമാസിന്റെ പോരാളികള്‍ കുടുങ്ങിക്കിടക്കുന്ന തുരങ്കങ്ങള്‍ ഇസ്രായില്‍ സൈന്യം തകര്‍ക്കുന്നു
    22/11/2025
    മംദാനിയെ വൈറ്റ് ഹൗസില്‍ ഊഷ്മളമായി സ്വീകരിച്ച് ട്രംപ്
    22/11/2025
    അഞ്ചാമത് പിഎം ഹനീഫ് മെമ്മോറിയൽ സെവൻസ് ഫുട്‌ബോൾ; അരോമ റിസോർട്ട് മട്ടന്നൂർ എഫ്‌സിക്ക് കിരീടം
    22/11/2025
    ഓ​ണ​സ​ദ്യ ഒ​രു​ക്കി കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്‍റ​ർ
    22/11/2025
    റിസയുടെ ‘മില്യൺ മെസ്സേജ് ‘ കാമ്പയിൻ 2025 സമാപിച്ചു
    22/11/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.