തിരുവനന്തപുരം- തിരുവനന്തപുരം കോർപ്പറേഷൻ മെമ്പർ സ്ഥാനത്തുനിന്നുള്ള രാജി ആർ.ശ്രീലേഖ പിൻവലിച്ചതായി സൂചന. രാജിയിൽനിന്ന് ശ്രീലേഖയെ പിന്തിരിപ്പിച്ചതായി ബി.ജെ.പി നേതാക്കൾ വ്യക്തമാക്കുന്നു.
ബി.ജെ.പി നേതാക്കളായ പി.കെ കൃഷ്ണദാസ് അടക്കമുള്ള നേതാക്കൾ ശ്രീലേഖയുമായി സംസാരിച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരും ശ്രീലേഖയുമായി സംസാരിച്ചു. ശ്രീലേഖ രാജിവെച്ചാൽ തിരുവനന്തപുരത്ത് ബി.ജെ.പിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







