തിരൂർ– ചാർജ് ചെയ്യാനിട്ട പവർ ബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണമായും കത്തിനശിച്ചു. തെക്കൻ കുറ്റൂർ മുക്കിലപ്പീടിക അത്തംപറമ്പിൽ അബൂബക്കർ സിദ്ധീഖിന്റെ വീടാണ് കത്തിനശിച്ചത്.
കഴിഞ്ഞദിവസം രാത്രി 10:30 ഒാടെയാണ് സംഭവം.
വീട്ടുകാർ പുറത്തായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
വസ്ത്രങ്ങളും ഗൃഹോപകരണങ്ങളും കുട്ടികളുടെ പഠനോപകരണങ്ങളും ചില രേഖകളും ഉൾപ്പടെയെല്ലാം കത്തി നശിച്ചു. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികളും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.
