ഇടുക്കി: ഇരട്ടയാറില്‍ പോക്സോ കേസിലെ അതിജീവിതയായ 17 വയസുകാരി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
പെണ്‍കുട്ടിയുടെ അമ്മയാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് കട്ടപ്പന പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.
രണ്ട് വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലെ അതിജീവിതയാണ് മരിച്ചത്. ഈ കേസില്‍ അന്വേഷണം നടന്നുവരികയാണ്. ഈ കേസുമായി പെണ്‍കുട്ടിയുടെ മരണത്തിന് എന്തെങ്കിലും ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിക്കും.
സമീപത്തെ സിസിടിവികള്‍ അടക്കം കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഫോറന്‍സിക് സംഘവും ഉടന്‍ സ്ഥലത്തെത്തും.