കോഴിക്കോട്: പോക്സോ കേസില്‍ നടന് കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യമില്ല. നടന് നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
കോഴിക്കോട് കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടന് കൂട്ടിക്കല്‍ ജയചന്ദ്രന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും നടനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. കൂട്ടിക്കല്‍ ജയചന്ദ്രന് ഒളിവിലാണെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. താമസ സ്ഥലവും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടും പരിശോധിച്ചിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്.
അന്വേഷണം തുടരുന്നതിനിടെ നടന് കോഴിക്കോട് പോക്സോ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും തള്ളിയിരുന്നു. ജൂലൈ 12ന് ജാമ്യാപേക്ഷ തള്ളിയത്. തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഗുരുതരമായ കേസാണെന്നും ജാമ്യം നല്‍കരുതെന്നുമുളള സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ജാമ്യ ഹര്‍ജി നല്‍കികൊണ്ടുള്ള കോടതിയുത്തരവ്.
നാലു വയസുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് നടനെതിരെ പൊലീസ് കേസെടുത്തത്. കേസില്‍ കുട്ടിയില്‍ നിന്ന് പൊലീസ് മൂന്നുതവണ മൊഴിയെടുത്തിരുന്നു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് നിര്‍ദേശം നല്‍കിയതിനെത്തുടര്‍നന്നായിരുന്നു പൊലീസ് കുട്ടിയില്‍ നിന്ന് മൊഴിയെടുത്തത്. അതേസമയം കഴിഞ്ഞ ജൂണ്‍ എട്ടിനാണ് നഗരപരിധിയിലെ ഒരു വീട്ടില്‍ നടന് കൂട്ടിക്കല്‍ ജയചന്ദ്രന് നാലു വയസുകാരിയെ ഉപദ്രവിച്ചെന്ന പരാതിയില്‍ പൊലീസ് പോക്സോ കേസെടുത്തത്. കുടുംബ തര്‍ക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രന് മകളെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.