Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, July 3
    Breaking:
    • മഞ്ചേരി സ്വദേശി ജിദ്ദയിൽ നിര്യാതനായി, മരണം അടുത്ത ആഴ്ച നാട്ടിൽ പോകാനിരിക്കെ
    • കുവൈത്തില്‍ 27,141 തൊഴിലാളികള്‍ക്ക് തൊഴില്‍മാറ്റ സേവനം പ്രയോജനപ്പെട്ടു
    • ഓഫാക്കാതെ നിര്‍ത്തിയ കാര്‍ കവര്‍ന്ന യുവാവ് അറസ്റ്റില്‍
    • സ്വിസ് മുന്നേറ്റത്തിൽ തകർന്ന് അൾജീരിയ; സ്വിസർലാൻഡ് പ്രീ-ക്വാർട്ടറിലേക്ക്
    • അറാഖ്ജിയെയും ഖാലിബാഫിനെയും വധിക്കുന്നതില്‍ നിന്ന് ഇസ്രായിലിനെ അമേരിക്ക തടഞ്ഞതായി യു.എസ് വൃത്തങ്ങള്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Kuwait

    കുവൈത്തില്‍ 27,141 തൊഴിലാളികള്‍ക്ക് തൊഴില്‍മാറ്റ സേവനം പ്രയോജനപ്പെട്ടു

    Ayyoob PBy Ayyoob P03/07/2026 Kuwait Gulf Jobs 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് സിറ്റി – തൊഴില്‍മാറ്റം വിലക്കിയ ചില പ്രത്യേക മേഖലകളിലേക്ക് വിദേശത്ത് നിന്ന് റിക്രൂട്ട് ചെയ്ത പ്രവാസി തൊഴിലാളികളുടെ തൊഴില്‍മാറ്റ വിലക്ക് രണ്ട് മാസത്തേക്ക് നിര്‍ത്തിവെച്ചതിന്റെ പ്രയോജനം 27,141 പ്രവാസി തൊഴിലാളികള്‍ക്ക് ലഭിച്ചതായി പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ അറിയിച്ചു. മെയ് ഒന്നിന് ആരംഭിച്ച ഇളവ് കാലാവധി ജൂണ്‍ 30 ന് അവസാനിച്ചു. കുവൈത്തിലെ തൊഴില്‍ നിയമങ്ങള്‍ പ്രകാരം ചില മേഖലകളിലേക്ക് വിദേശത്തു നിന്ന് റിക്രൂട്ട് ചെയ്യുന്ന പ്രവാസി തൊഴിലാളികള്‍ക്ക് ഈ മേഖലകള്‍ക്ക് പുറത്തേക്ക് തൊഴില്‍ മാറുന്നതിന് വിലക്കുണ്ട്.

    ആഭ്യന്തര തൊഴില്‍ വിപണിയിലെ അടിയന്തിര ആവശ്യകതകള്‍ നിറവേറ്റാനായി താല്‍ക്കാലികവും അസാധാരണവുമായ അടിസ്ഥാനത്തില്‍ നിരോധനം രണ്ടു മാസത്തേക്ക് പിന്‍വലിക്കുകയായിരുന്നു. ഇത് പ്രയോജനപ്പെടുത്തി തൊഴില്‍ മാറിയവരില്‍ 16,048 പേര്‍ ചെറുകിട, ഇടത്തരം മേഖലയില്‍ നിന്നുള്ളവരാണ്. കാര്‍ഷിക മേഖലയിലെ 4,460 തൊഴിലാളികളും വ്യാവസായിക മേഖലയിലെ 3,300 തൊഴിലാളികളും പ്രത്യേക ഇളവ് കാലയളവ് പ്രയോജനപ്പെടുത്തി തൊഴില്‍ മാറിയതായി അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ജോലി മാറിയ ബാക്കിയുള്ള 3,333 തൊഴിലാളികളില്‍ 3,087 പേര്‍ കാലിമേയ്ക്കല്‍ മേഖലയില്‍ നിന്നും 246 പേര്‍ മത്സ്യബന്ധന മേഖലയില്‍ നിന്നുള്ളവരാണെന്നും അതോറിറ്റി വ്യക്തമാക്കി. തൊഴില്‍ വിപണിയുടെ യഥാര്‍ഥ ആവശ്യകതകള്‍ നിറവേറ്റുന്നതിലും വിവിധ മേഖലകള്‍ക്കിടയില്‍ തൊഴിലാളികളെ ന്യായമായി വിതരണം ചെയ്യുന്നതില്‍ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിലും തീരുമാനത്തിന്റെ വിജയമാണ് ഈ ഫലങ്ങള്‍ പ്രതിഫലിപ്പിക്കുന്നത്. ഈ തീരുമാനം വിപണിയുടെ കാര്യക്ഷമത മെച്ചപ്പെടുത്താനും പ്രവര്‍ത്തന സ്ഥിരത വര്‍ധിപ്പിക്കാനും സഹായിക്കുമെന്ന് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ കൂട്ടിച്ചേര്‍ത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Public Authority of Manpower
    Latest News
    മഞ്ചേരി സ്വദേശി ജിദ്ദയിൽ നിര്യാതനായി, മരണം അടുത്ത ആഴ്ച നാട്ടിൽ പോകാനിരിക്കെ
    03/07/2026
    കുവൈത്തില്‍ 27,141 തൊഴിലാളികള്‍ക്ക് തൊഴില്‍മാറ്റ സേവനം പ്രയോജനപ്പെട്ടു
    03/07/2026
    ഓഫാക്കാതെ നിര്‍ത്തിയ കാര്‍ കവര്‍ന്ന യുവാവ് അറസ്റ്റില്‍
    03/07/2026
    സ്വിസ് മുന്നേറ്റത്തിൽ തകർന്ന് അൾജീരിയ; സ്വിസർലാൻഡ് പ്രീ-ക്വാർട്ടറിലേക്ക്
    03/07/2026
    അറാഖ്ജിയെയും ഖാലിബാഫിനെയും വധിക്കുന്നതില്‍ നിന്ന് ഇസ്രായിലിനെ അമേരിക്ക തടഞ്ഞതായി യു.എസ് വൃത്തങ്ങള്‍
    03/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version