ജിദ്ദ:ഹയ്യ സാമറിൽ ബഖാല നടത്തുന്ന മഞ്ചേരി തുറക്കൽ സ്വദേശി അമ്പലങ്ങാടൻ അർഷദ്(29) നിര്യാതനായി. ഹൃദയാഘാതമാണ് മരണകാരണം. അടുത്ത അഴ്ച നാട്ടിൽ പോവാനിരിക്കുകയായിരുന്നു. പിതാവ് പരേതനായ അമ്പലങ്ങാടൻ കുഞ്ഞുമുഹമ്മദ്. സഹോദരങ്ങൾ സക്കീർ ഹുസൈൻ(ജിദ്ദ) ജമാലുദ്ധിൻ (കുവൈത്ത്) ജംഷീദ് അലി,ശറഫുനിസ്സ.എട്ട് വർഷമായി പ്രവാസിയാണ്.അവിവാഹിദനാണ്. മയ്യിത്ത് ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. സഹായങ്ങൾക്കും മറ്റും ജിദ്ദ കെ എം സി സി വെൽഫയർ വിംഗ് പ്രവർത്തകർ കൂടെയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



