തിരുവനന്തപുരം- നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിടുന്ന കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മുഖ്യമന്ത്രി നടത്തിയ ചില പരാമർശങ്ങളെ മുൻനിർത്തിയായിരുന്നു രാഹുലിന്റെ പരിഹാസം.
വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ എന്നാണ് രാഹുൽ തന്റെ കുറിപ്പിൽ പറഞ്ഞത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ഇടത് മുന്നണിക്ക് നേരിട്ട പരാജയം ചൂണ്ടിക്കാട്ടിയായിരുന്നു ഈ പരാമർശം. “പോ മോനെ വിജയ എന്നല്ല, ഇറങ്ങിപ്പോ വിജയ” എന്നാണ് ജനങ്ങൾ ഇപ്പോൾ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



