സർക്കാർ ഈ ഭീകരാക്രമണത്തെയും രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയാണ്. സൗദി സന്ദർശനം വെട്ടിച്ചുരുക്കി മടങ്ങിയ മോദി കശ്മീർ സന്ദർശിക്കാതെയും സർവകക്ഷി യോഗത്തിൽ പങ്കെടുക്കാതെയും ബീഹാറിൽ തെരഞ്ഞെടുപ്പ് റാലിയിൽ പോയി പ്രസംഗിച്ചത് ഇതിന്റെ തെളിവാണെന്നും യോഗം കുറ്റപ്പെടുത്തി.
സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമായ പി.കെ ശ്രീമതിയെ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് വിലക്കി മുഖ്യമന്ത്രിയും പി.ബി അംഗവുമായ പിണറായി വിജയൻ. ഇതേ തുടർന്ന് സംസ്ഥാന സെക്രട്ടേറിയറ്റിൽനിന്ന് പി.കെ ശ്രീമതി ഇറങ്ങിപ്പോയി.