Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, April 21
    Breaking:
    • തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനം: അഞ്ച് മരണം സ്ഥിരീകരിച്ചു
    • അൽ ഖോബാർ വാഹനാപകടം: ചികിത്സയിലായിരുന്ന പ്രവാസി വ്യവസായി സജു വർഗീസ് നാട്ടിൽ അന്തരിച്ചു
    • തൃശ്ശൂർ പൂരത്തിന് മുന്നോടിയായുള്ള വെടിക്കെട്ട് പുരയിൽ സ്ഫോടനം: 40 പേർക്ക് പരിക്ക്
    • 2027 ന് മുമ്പ് പെട്രോള്‍ വില കുറയില്ലെന്ന ഊര്‍ജ മന്ത്രിയുടെ പ്രവചനം തെറ്റെന്ന് ട്രംപ്
    • ആറു ദശകം അറബ് മിനി സ്‌ക്രീനുകളില്‍ നിറഞ്ഞുനിന്ന കുവൈത്തി നടി ഹയാത്ത് അല്‍ഫഹദ് അന്തരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    വായ്പാ അടവ് മുടങ്ങിയാല്‍ ഇനി പേടിക്കേണ്ട, ഇന്നു മുതല്‍ ആളെക്കൊല്ലുന്ന പിഴ പലിശയില്ല

    സി. വിനോദ് ചന്ദ്രന്‍By സി. വിനോദ് ചന്ദ്രന്‍01/04/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട് – ബാങ്കില്‍ നിന്ന് എടുത്ത വായ്പയുടെ അടവ് പല കാരണങ്ങളാല്‍ മുടങ്ങിപ്പോയതിനാല്‍ പിന്നീട് വന്‍ തോതിലുള്ള പിഴപ്പലിശ കാരണം കടക്കെണിയിലായി ആത്മഹത്യ ചെയ്തവരും കിടപ്പാടം ജപ്തി ചെയ്യപ്പെട്ടവരുമെല്ലാം നിരവധിയുണ്ട്. ബ്ലേഡുകാരെപ്പോലും വെല്ലുന്ന രീതിയില്‍ പിഴപ്പലിശ ഈടാക്കുന്നതാണ് ഇതിന്റെ പ്രധാന കാരണം. പിഴപ്പലിശ കാരണം എടുത്ത വായ്പയുടെ എത്രയോ ഇരട്ടി തുക വായ്പാ അടവ് തെറ്റിയവര്‍ക്ക് തിരിച്ചടക്കേണ്ടി വരുന്നു. എന്നാല്‍ ഇന്ന് മുതല്‍ പിഴപ്പലിശ ഈടാക്കരുതെന്ന് റിസര്‍വ്വ് ബാങ്ക് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഇത് സംബന്ധിച്ച തീരുമാനം നേരത്തെ എടുത്തതാണെങ്കിലും ഇന്ന് മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ പിഴപ്പലിശ ഈടാക്കുന്നതിന് പകരം ഇനി മുതല്‍ ന്യായമായ പിഴത്തുക മാത്രമേ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഈടാക്കാന്‍ കഴിയു. വായ്പയെടുക്കുന്നവരെ സംബന്ധിച്ച് ഏറ്റവും അനുഗ്രഹമായ നടപടിയാണിത്.

    വായ്പയുടെ തിരിച്ചടവ് മുടങ്ങിയാല്‍ അതിന്റെ പലിശ നിരക്കിന് മേലാണ് ഇപ്പോള്‍ പിഴപ്പലിശ ഈടാക്കുന്നത്. ഇത് മൂലം തിരിച്ചടക്കാനുള്ള തുക പിന്നെയും വലിയ തോതില്‍ വര്‍ധിക്കും. വായ്പയെടുത്ത തുകയുടെ എത്രയോ ഇരട്ടി തിരിച്ചടക്കേണ്ടി വരുമ്പോഴാണ് കിടപ്പാടം പോലും ജപ്തി ഭീഷണിയിലാകുന്നതും പലരും ആത്മഹത്യയില്‍ അഭയം തേടുന്നതും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ബാങ്കുകളില്‍ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുക്കുന്നവരെ പരമാവധി പിഴിഞ്ഞ് ലാഭം വര്‍ധിപ്പിക്കാനുള്ള ആര്‍ത്തി തടയുകയെന്ന ഉദ്ദേശത്തോടെയാണ് പിഴപ്പലിശ ഈടാക്കുന്നതിന് റിസര്‍വ്വ് ബാങ്ക് തടയിട്ടത്. പിഴപ്പലിശയ്ക്ക് പകരമായി പിഴത്തുക ഈടാക്കുമ്പോള്‍ അത് തീര്‍ത്തും ന്യായമായിരിക്കണമെന്ന് റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശിക്കുന്നുണ്ട്. എന്നാല്‍ പിഴത്തുക എത്രവരെ ആകാമെന്നത് സംബന്ധിച്ച് പ്രത്യേക നിര്‍ദ്ദേശമില്ല. ലാഭം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടയല്ല ഇത് ഈടാക്കേണ്ടതെന്നും പകരം വായ്പാ തുക മുടങ്ങിയതിനെ തുടര്‍ന്നുള്ള ഒരു ക്രമീകരണായി മാത്രം പിഴപ്പലിശയെ കാണണമെന്നും റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശിക്കുന്നുണ്ട്. ഓരോ ബാങ്കുകളും വൃത്യസ്ത രീതിയിലുള്ള പിഴ തുകയായിരിക്കും ഈടാക്കുകയെന്നാണ് കരുതുന്നത്. നിലവിലുള്ള വായ്പകള്‍ക്ക് പുതിയ നിബന്ധന ജൂണ്‍ 30 ന് ഇടയില്‍ ബാധകമാക്കണമെന്നാണ് റിസര്‍വ്വ് ബാങ്കിന്റെ നിര്‍ദ്ദേശം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനം: അഞ്ച് മരണം സ്ഥിരീകരിച്ചു
    21/04/2026
    അൽ ഖോബാർ വാഹനാപകടം: ചികിത്സയിലായിരുന്ന പ്രവാസി വ്യവസായി സജു വർഗീസ് നാട്ടിൽ അന്തരിച്ചു
    21/04/2026
    തൃശ്ശൂർ പൂരത്തിന് മുന്നോടിയായുള്ള വെടിക്കെട്ട് പുരയിൽ സ്ഫോടനം: 40 പേർക്ക് പരിക്ക്
    21/04/2026
    2027 ന് മുമ്പ് പെട്രോള്‍ വില കുറയില്ലെന്ന ഊര്‍ജ മന്ത്രിയുടെ പ്രവചനം തെറ്റെന്ന് ട്രംപ്
    21/04/2026
    ആറു ദശകം അറബ് മിനി സ്‌ക്രീനുകളില്‍ നിറഞ്ഞുനിന്ന കുവൈത്തി നടി ഹയാത്ത് അല്‍ഫഹദ് അന്തരിച്ചു
    21/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.