കണ്ണൂര്‍– കായലോട്ടെ റസീനയുടെ അത്മഹത്യയില്‍ ആണ്‍സുഹൃത്തിന് പങ്കുണ്ടെന്ന റസീനയുടെ മാതാവിന്റെ ആരോപണം അന്വേഷിക്കുമെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷ്ണര്‍ നിധിന് രാജ്. ആത്മഹത്യക്കുറിപ്പില്‍ ഇത്തരമൊരു പരാമര്‍ശം കണ്ടിട്ടില്ലെന്നും സാമ്പത്തികമായ ആരോപണം കുടുംബത്തിന് ഉണ്ടെങ്കില്‍ പോലീസ് അന്യേഷിക്കും. ഇതുവരെ അത്തരത്തിലുള്ള കാര്യങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരിക്കുന്നത്, ഞായറാഴ്ച വൈകിട്ട് മരണപ്പെട്ട സ്ത്രീയും സുഹൃത്ത് മയ്യില്‍ സ്വദേശി റഹീസും സംസാരിച്ചുകൊണ്ടിരിക്കെ മൂന്ന് ബൈക്കില്‍ ആള്ക്കാര് വരികയും അവരോട് മോശമായ രീതില്‍ സംസാരിക്കുകയും ഇവരുടെ കയ്യില്‍ നിന്ന് ഫോണ്‍ പിടിച്ചെടുത്ത് ഭീഷണിപ്പെടുത്തിയെന്നമാണ് പറയുന്നത്.
തങ്ങളെ ഇവിടെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന സാഹചര്യത്തിലാണ് ആത്മഹത്യ ചെയ്യുന്നതെന്നും കുറിപ്പില്‍ പറയുന്നുണ്ട്. അറസ്റ്റിലായ മൂന്ന് പേരില്‍ നിന്ന് ഇവരുടെ ഫോണുകള്‍ അടക്കമുള്ളവ പിടികൂടിയിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന കാര്യം അന്യേഷിക്കും. ആണ്‍സുഹൃത്തിനെ കൂടി ചോദ്യം ചെയ്യേണ്ടതുണ്ട്. സംഭവത്തിന് ശേഷം അയാല്‍ ഒളിവിലാണ്. അറസ്റ്റിലായവരില്‍ യുവതിയുടെ ബന്ധുക്കളും അവരുടെ സുഹൃത്തുക്കളുമാണ്. പ്രതികളുടെ രാഷ്ട്രീയ ബന്ധവും പാര്‍ട്ടി ഓഫീസില്‍ കൊണ്ടുപോയി എന്നതും അന്യേഷിക്കുമെന്നും കമ്മീഷ്ണര്‍ പറഞ്ഞു.