Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, May 18
    Breaking:
    • തെൽ അവിവ് എയർപോർട്ട് വീണ്ടും ആക്രമിച്ചെന്ന് ഹൂത്തികൾ
    • ഇന്ത്യ നീതി നടപ്പാക്കിയെന്ന് കരസേന, പാകിസ്താനുള്ള തിരിച്ചടി വീഡിയോ പുറത്തുവിട്ടു
    • റിയാദ് കാലിഫിൽ രണ്ടാം ദിവസവും ആവേശം; ഉപന്യാസ, മാപ്പിളപ്പാട്ട് രചന, പ്രസംഗ മത്സരങ്ങൾ ശ്രദ്ധേയമായി
    • പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ ജ്യോതി മൽഹോത്ര ആരാണ്
    • ഗാസ പുനർനിർമാണ പദ്ധതിയുമായി മുന്നോട്ട്; കുടിയൊഴിപ്പിക്കൽ അംഗീകരിക്കില്ല: അറബ് ലീഗ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    അബ്ദുൽ റഹീം കേസും നിമിഷ പ്രിയ കേസും, വർഗീയ പ്രചാരകർക്ക് പുതുവിഭവം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/04/2024 Kerala 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്- യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷ പ്രിയയുടെ ജീവൻ രക്ഷിക്കാനുള്ള നടപടിക്രമങ്ങളുമായി സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ മുന്നോട്ടുപോകുകയാണെന്ന് കൗൺസിൽ ഭാരവാഹികൾ അറിയിച്ചു. റിയാദിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി യുവാവ് അബ്ദുൽ റഹീമിനെ രക്ഷിക്കാനുള്ള മോചനദ്രവം ക്രൗഡ് ഫണ്ടിംഗിലൂടെ സ്വരൂപിച്ചതുമായി ബന്ധപ്പെട്ട് നിമിഷ പ്രിയയുടെ വിഷയത്തിൽ ചില കോണുകളിൽ നിന്ന് വർഗീയ പ്രചാരണത്തിന് നീക്കം നടന്നിരുന്നു. ഈ സഹചര്യത്തിലാണ് വിശദീകരണം.
    നിമിഷ പ്രിയ കേസിനെ വർഗീയവൽക്കരിക്കുന്നതിനെ എതിർത്ത് തോൽപ്പിക്കണമെന്ന് കൗൺസിൽ ട്രഷറർ കുഞ്ഞമ്മദ് കൂരാച്ചുണ്ട് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

    റിയാദിലെ അബ്ദുൽ റഹീമിനെ മോചിപ്പിക്കാൻ മലയാളി ഒറ്റക്കെട്ടായി നിന്നത് ദഹിക്കാത്ത ഒരു കൂട്ടർ വർഗീയ കാർഡുമായി ഇറങ്ങിയിട്ടുണ്ടെന്നും 

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    റഹീമിന് 34 കോടി പിരിച്ചു ‘നിമിഷ  പ്രിയക്ക് പണമില്ല എന്നാണ് നിലവിളിയെന്നും അദ്ദേഹം പറഞ്ഞു. 

    കുറിപ്പിൽനിന്ന്-

    സൗദി അറേബ്യയിലെ റഹീം കേസിൽ പല കാര്യങ്ങളിലും വ്യത്യസ്തതയുള്ള കേസാണ് യെമനിലെ നിമിഷ പ്രിയയുടേത്. സൗദിയിലെ കേസിൽ നഷ്ടപരിഹാരം വാങ്ങി ഒത്ത് തീർപ്പിന് കുടുംബം തയ്യാറായിട്ടുണ്ട്. അതവർ പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് പണമുണ്ടാക്കാൻ വഴി തുറന്നതും പണമുണ്ടായതു .

    യെമനിലെ സാഹചര്യം വ്യത്യസ്തമാകുന്നത് അവിടത്തെ ആഭ്യന്തര പ്രശ്നവുമായി ബന്ധപ്പെട്ടാണ്. നിലവിൽ അവിടെ ഇന്ത്യൻ എംബസി പ്രവർത്തിക്കുന്നില്ല. യെമനിന് പുറത്ത് ജിബൂട്ടിയിലാണ് എംബസി.

    കേസ് സംബന്ധമായ കാര്യങ്ങൾ നിരീക്ഷിക്കുന്നതും ഇടപെടുന്നതും അവരാണ്. കുടുംബവുമായി ഒത്ത് തീർപ്പ് ചർച്ച നടത്താൻ ഫലപ്രദമായ വഴി ഇപ്പോഴും തുറക്കാനായിട്ടില്ല. പല വഴി ശ്രമങ്ങൾ നടക്കുന്നുണ്ട്.

    കുടുംബം ദിയാ പണം വാങ്ങാൻ തയ്യാറായാൽ പണമുണ്ടാക്കാൻ നിരവധി വഴികൾ തുറന്ന് കിടപ്പുണ്ട്. കഴിഞ്ഞ നാല് വർഷമായി നിമിഷ പ്രിയ കേസിന് വേണ്ടി ഇന്റർനാഷനൽ ആക്ഷൻ കൗൺസിൽ പ്രവർത്തിച്ചു വരികയാണ് .

    യെമനിലെ കോടതിയിൽ ഇന്ത്യൻ എംബസി വഴി വക്കീലിനെ ഏർപ്പെടുത്താൻ കഴിഞ്ഞത് ആക്ഷൻ കമ്മറ്റിയുടെ ശ്രമഫലമാണ്. ദൽഹി ഹൈക്കോടതിയിൽ ആക്ഷൻ കൗണസിലിന്റെ ലീഗൽ അഡ്വസൈറും ലോക കേരള സഭ അംഗവും സുപ്രീം കോടതി അഭിഭാഷകനുമായ അഡ്വ.സുഭാഷ് ചന്ദ്രൻ നടത്തിയ നിയമ പോരാട്ടത്തിന്റെ ഫലമായി നിമിഷ പ്രിയയുടെ അമ്മക്ക് യെമനിൽ പോകാൻ അനുമതിയായിട്ടുണ്ട് .

    യെമനിൽ ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശി സാമുവലിനും അനുമതിയുണ്ട്.

    യെമനിലെ സനയിലേക്കുള്ള യാത്രയും തുടർന്ന് ഏതൻസിലേക്കുള്ള യാത്രയും സങ്കീർണ്ണമായ നിലയിലാണ്. ശ്രമം തുടരുകയാണ്.

    മധ്യസ്ഥ ചർച്ചക്ക് കുടുംബത്തെ എത്തിക്കാനുള്ള വിവിധ തലത്തിലുള്ള വഴികൾ അന്വേഷിക്കുകയാണ്. യെമനിലെ സാഹചര്യം മനസ്സിലാക്കാതെയാണ് ചിലർ വർഗ്ഗീയ പ്രചരണം നടത്തുന്നത്. മോചനത്തിനുള്ള പണമല്ല മധ്യസ്ഥ ചർച്ചക്കുള്ള വഴി തുറക്കലാണ് നിമിഷ പ്രിയ കേസിൽ ആദ്യമുണ്ടാവേണ്ടത്.

    മധ്യസ്ഥ ചർച്ച വിജയിച്ചാൽ പണം ഒരു പ്രശ്നമാവില്ലെന്ന് സൗദിയിലെ അബ്ദുൽ റഹീം എന്ന മലയാളിയുടെ ധന സമാഹരണം തെളിയിച്ചിട്ടുണ്ട് . ആ നിലയിൽ കാര്യങ്ങളെ കാണാതെ മനസ്സുകളുടെ വിഭജനത്തിനായി വർഗ്ഗീയ കാർഡ് ഇക്കാര്യത്തിലിറക്കരുതെന്നും കുഞ്ഞമ്മദ് കൂരാച്ചുണ്ട് അഭ്യർത്ഥിച്ചു.

    പി.വി അൻവർ എം.എൽ.എ എഴുതിയ കുറിപ്പ് വായിക്കാം. 

    അബ്ദുൾ റഹീമിനെ കേരളം നെഞ്ചോട്‌ ചേർത്ത്‌ പിടിച്ചു.ആ നിമിഷം മുതൽ മറുനാടൻ മലയാളി ഷാജൻ സ്കറിയയുടെ നേതൃത്വത്തിൽ ഈ പുണ്യപ്രവർത്തിയെ വർഗ്ഗീയവത്ക്കരിക്കാനുള്ള ശ്രമം ആരംഭിച്ചു.ബോബി ചെമ്മണ്ണൂരിനേക്കാൾ,അയാൾ ശത്രുവായി കാണുന്നത്‌ ഇന്നാട്ടിലെ മുസ്ലീം ന്യൂനപക്ഷത്തെയാണ്.അത്‌ കൊണ്ട്‌ തന്നെയാണ് “നോമ്പിന്റെ സക്കാത്ത്‌ കൊണ്ട്‌ മാത്രമാണ്” അബ്ദുൾ റഹീമിന് ആവശ്യമുള്ള മോചനദ്രവ്യം ലഭിച്ചത്‌ എന്ന ധ്വനി ഉയർത്തി കേരളീയർ ഒന്നടങ്കം ഏറ്റെടുത്ത ഒരു പുണ്യപ്രവർത്തിയെ അയാൾ മാർജിനലൈസ്‌ ചെയ്യാൻ ശ്രമിക്കുന്നത്‌.

    അയാളെ പിന്തുണയ്ക്കുന്ന ഒരു തീരെ ചെറിയ അംശം ആളുകളും ഇവിടെയുണ്ട്‌.”നിമിഷ പ്രിയയെ എന്ത്‌ കൊണ്ട്‌ ഇവരാരും കാണുന്നില്ല”എന്നതാണ് ഇക്കൂട്ടരുടെ ഹൈലൈറ്റ്‌.!

    കാണുന്നുണ്ട്‌.വേണ്ടിവന്നാൽ അബ്ദുൾ റഹീമിനേക്കാൾ നിമിഷപ്രിയയേയും അവരുടെ കുടുംബത്തേയും സഹായിക്കാൻ തന്നെയാണ് തീരുമാനം.കേരളം ഇക്കാര്യത്തിലും ഒന്നിച്ച്‌,ഒറ്റക്കെട്ടായി ഒരേ മനസ്സോടെ ഒന്നിച്ച്‌ നിൽക്കും.ഇതൊക്കെ സമൂഹത്തിൽ കുത്തിത്തിരിപ്പ്‌ ഉണ്ടാക്കി അന്നം കഴിക്കുന്നവനും,അവനെ പിന്തുണയ്ക്കുന്നവന്മാർക്കും കണ്ട്‌ നിൽക്കാനേ പറ്റൂ.ഇത്‌ കേരളമാണ്.നിന്റെയൊന്നും “ഖേരളമല്ല”.

    നിമിഷപ്രിയയുടെ വിഷയം കൃത്യമായി പഠിച്ചിട്ടുണ്ട്‌.കുടുംബത്തിന് ആവശ്യമായ നിയമസഹായങ്ങൾ നൽകുന്ന സുപ്രീം കോടതി അഭിഭാഷകൻ പ്രിയപ്പെട്ട സുഭാഷ്‌ ചന്ദ്രനെ ബന്ധപ്പെട്ടിരുന്നു.വിവരങ്ങൾ  സുഭാഷിൽ നിന്ന് കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട്‌.നിമിഷയുടെ ഭർത്താവ്‌ ടോമിയെ ബന്ധപ്പെട്ടിരുന്നെങ്കിലും ലൈനിൽ കിട്ടിയില്ല.അമ്മ പ്രേമകുമാരിയുമായി സംസാരിച്ചു.അവരുടെ ആശങ്കകൾ കേട്ടു.അവർക്ക്‌ ആവശ്യമായ എല്ലാ സഹായങ്ങളും നൽകി ഒപ്പമുണ്ടാകുമെന്ന് അവരെ അറിയിച്ചിട്ടുണ്ട്‌.

    ഈ വിഷയത്തിൽ ലോക കേരളസഭാ അംഗങ്ങളായ ഒരു കൂട്ടം സുഹൃത്തുക്കൾ നിരന്തരം ഇടപെടുന്നുണ്ട്‌.അവരോട്‌ നന്ദി അറിയിക്കുന്നു.നിമിഷപ്രിയയുടെ മോചനകാര്യത്തിൽ ചില പ്രതിസന്ധികൾ നിലവിലുണ്ട്‌.യെമനിലെ ഹൂത്തി നിയന്ത്രണത്തിലുള്ള മേഖലയിലാണ് അവരുള്ളത്‌.അവിടെ എത്തി മരണപ്പെട്ട ആളുടെ ബന്ധുക്കളെ കണ്ട്‌ ബ്ലഡ്‌ മണി സംബന്ധിച്ചുള്ള ചർച്ചകൾ നടത്തിയെങ്കിലേ നിമിഷപ്രിയയുടെ മോചനത്തിന് സാധ്യതയുള്ളൂ.ഇക്കാര്യത്തിനായി ദില്ലി ഹൈക്കോടതിയിൽ നിയമയുദ്ധം നടത്തി നിമിഷയുടെ അമ്മയ്ക്ക്‌ യെമനിലേക്ക്‌ പോകാനുള്ള വിസ അനുവദിപ്പിച്ചിട്ടുണ്ട്‌.എങ്കിലും,അവിടുത്തെ ഔദ്യോഗിക ഭരണസംവിധാനത്തിന്റെ കീഴിലല്ലാത്ത പ്രദേശം ആയതിനാൽ ഇതിനും തടസ്സമുണ്ട്‌.ഇക്കാര്യങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ അഡ്വ:സുഭാഷ്‌ ചന്ദ്രന്റെ നേതൃത്വത്തിൽ നടന്ന് വരുന്നുണ്ട്‌.ഈ വിഷയത്തിൽ അങ്ങേയറ്റം ആത്മാർത്ഥമായി അദ്ദേഹം ഇടപെടുന്നുണ്ട്‌.

    ഇന്നല്ലെങ്കിൽ നാളെ,നിമിഷപ്രിയയുടെ മോചനത്തിനുള്ള തടസ്സങ്ങൾ ഇല്ലാതാവും.അവരുടെ ജീവിതത്തിൽ നിന്നും മരണത്തിന്റെ കരിനിഴൽ നടന്നകലും.അതിനായി നമ്മൾ മലയാളികൾ ഒത്തൊരുമിച്ച്‌ പ്രയത്നിക്കും.ജാതി-മത ഭേദമില്ലാതെ ഈ നാട്ടിലെ ജനങ്ങൾ ഒന്നായി ചിന്തിക്കും,കൂടെ നിൽക്കും.

    സമയമാകുമ്പോൾ നമ്മൾ ഒന്നിച്ചിറങ്ങും.നമ്മൾ മലയാളികളാണ്.നമ്മൾ ഒന്നാണ്.എന്തിലും ഏതിലും വർഗ്ഗീയത തിരയുന്നവന്മാരെ ഈ നാട്‌ ഒറ്റപ്പെടുത്തും.ചവറ്റുകൊട്ടയിൽ പോലും ഇവനൊന്നും സ്ഥാനമുണ്ടാവില്ല.

    രണ്ട്‌ പ്രളയത്തേയും കോവിഡ്‌ മഹാമാരിയേയും പുല്ലുപോലെ നേരിട്ട മലയാളിക്കെന്ത്‌ “വ്യാജൻ കരിയ”..

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abdul Raheem Nimisha priya Yemen
    Latest News
    തെൽ അവിവ് എയർപോർട്ട് വീണ്ടും ആക്രമിച്ചെന്ന് ഹൂത്തികൾ
    18/05/2025
    ഇന്ത്യ നീതി നടപ്പാക്കിയെന്ന് കരസേന, പാകിസ്താനുള്ള തിരിച്ചടി വീഡിയോ പുറത്തുവിട്ടു
    18/05/2025
    റിയാദ് കാലിഫിൽ രണ്ടാം ദിവസവും ആവേശം; ഉപന്യാസ, മാപ്പിളപ്പാട്ട് രചന, പ്രസംഗ മത്സരങ്ങൾ ശ്രദ്ധേയമായി
    18/05/2025
    പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ ജ്യോതി മൽഹോത്ര ആരാണ്
    18/05/2025
    ഗാസ പുനർനിർമാണ പദ്ധതിയുമായി മുന്നോട്ട്; കുടിയൊഴിപ്പിക്കൽ അംഗീകരിക്കില്ല: അറബ് ലീഗ്
    18/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.