Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, October 28
    Breaking:
    • സൗദി ബാങ്കുകള്‍ക്ക് റെക്കോര്‍ഡ് ലാഭം
    • കഴിഞ്ഞ മാസം ഹറമുകൾ സന്ദര്‍ശിച്ചത് അഞ്ചര കോടിയോളം പേർ
    • 225 കോടിയുടെ മഹാഭാഗ്യവാൻ ഇന്ത്യക്കാരൻ തന്നെ; ആന്ധ്രപ്രദേശിൽ നിന്നുള്ള അനിൽ കുമാർ ബൊള്ള!
    • ഖുവൈഇയയില്‍ വാഹനാപകടം: വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
    • പ്രമേഹ നിരീക്ഷണത്തിനുള്ള ലോകത്തിലെ ആദ്യത്തെ കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ സൗദിയില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    പ്രവാസി ലീഗല്‍ സെല്‍ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/10/2025 Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: സര്‍ക്കാര്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന ഓവര്‍സീസ് മൊബിലിറ്റി ബില്‍ 2025 പ്രവാസികളുടെ തൊഴില്‍, ക്ഷേമം, പുനരധിവാസം തുടങ്ങിയവ വിഭാവനം ചെയ്യുന്ന സാഹചര്യത്തില്‍ വിദേശ ഇന്ത്യന്‍ എംബസികള്‍ വഴി നടപ്പിലാക്കിവരുന്ന ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ടിന്റെ എല്ലാ വ്യവസ്ഥകളും ഉള്‍പ്പെടുത്തണമെന്നും അതുവഴി പ്രവാസികള്‍ക്ക് ക്ഷേമസഹായം ലഭ്യമാക്കണമെന്നും പ്രവാസി ലീഗല്‍ സെല്‍ കേരള ഘടകത്തിന്റെ വാര്‍ഷിക പൊതുയോഗം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. അനില്‍ അളകാപുരി പ്രമേയം അവതരിപ്പിച്ചു.


    മുന്‍ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണും പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റുമായ പി. മോഹനദാസ് അധ്യക്ഷനായിരുന്നു. ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് ഏബ്രഹാം ആമുഖപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി അഡ്വ. ആര്‍ മുരളീധരന്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ തല്‍ഹത്ത് പൂവച്ചല്‍ വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഗോപകുമാര്‍, ലത്തീഫ് തെച്ചി (സൗദി അറേബ്യ), വേണു വടകര (ബഹ്‌റൈന്‍), പ്രേംസണ്‍ കായംകുളം, മജീദ് തിരൂര്‍ (സൗദി) കുഞ്ഞുമോന്‍ പദ്മാലയം, ടി എന്‍ കൃഷ്ണകുമാര്‍ (ദുബായ്), ഡോ ജയപാല്‍ ചന്ദ്രസേനന്‍ (അബുദാബി), സുധീര്‍ തിരുനിലത്ത് (ബഹ്‌റൈന്‍), പീറ്റര്‍ വര്‍ഗീസ് (സൗദി അറേബ്യ), രാജേഷ് കുമാര്‍ (ഒമാന്‍), അഡ്വ. സാരാനാഥ് (ചെന്നൈ), പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജോയ് കൈതാരത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
    പ്രവാസി സംരക്ഷണവും റിക്രൂട്ട്‌മെന്റ് സുതാര്യതയും ഉറപ്പാക്കുന്നതിനായി റിക്രൂട്ട്‌മെന്റ് ഏജന്‍സികളില്‍ കര്‍ശനമായ നിയന്ത്രണവും എംബസികളുടെ ഉത്തരവാദിത്വവും കേന്ദ്രസര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന പ്രമേയം ഇജാസ് (സൗദി അറേബ്യന്‍ ചാപ്റ്റര്‍) അവതരിപ്പിച്ചു. നോര്‍ക്ക റൂട്‌സിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 1 മുതല്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന നോര്‍ക്ക കെയര്‍ എന്ന മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ മടങ്ങിവന്ന പ്രവാസികളെയും ഉള്‍പ്പെടുത്തണമെന്ന പ്രമേയം തല്‍ഹത്ത് പൂവച്ചല്‍ അവതരിപ്പിച്ചു. ഉത്സവകാലങ്ങളിലും അവധിക്കാലങ്ങളിലും ഗള്‍ഫ് ടിക്കറ്റിനുള്ള അമിത വില വര്‍ധന വ്യോമയാന മന്ത്രാലയം നിയന്ത്രിക്കണം എന്ന പ്രമേയം സൗദി അറേബ്യന്‍ ചാപ്റ്റര്‍ പ്രതിനിധി ഷിബു ഉസ്മാന്‍ അവതരിപ്പിച്ചു. പ്രവാസി ഭാരതീയര്‍ക്കും പിഐഒകള്‍ക്കും ജന്മദേശത്തോടുള്ള ബന്ധം നിലനിര്‍ത്തുന്നതിന് ഇരട്ട പൗരത്വം അനുവദിക്കണമെന്ന ഡോ. എല്‍എം സിംഗ്‌വിയുടെ 2000ത്തിലെ ഉന്നതാധികാര കമ്മിറ്റിയുടെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കണമെന്ന പ്രമേയം അനു ബെന്നി അവതരിപ്പിച്ചു.

    2025–26 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയെയും ആഭ്യന്തര ഓഡിറ്ററെയും യോഗം തെരഞ്ഞെടുത്തു. മുന്‍ മാധ്യമം ന്യൂസ് എഡിറ്റര്‍ എന്‍ പദ്മനാഭന്‍ വരണാധികാരി ആയിരുന്നു.
    പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍:
    പ്രസിഡന്റ്: പി മോഹനദാസ്, വൈസ് പ്രസിഡന്റ്മാര്‍: എം. എ. ജിഹാന്ഗിര്‍ & രാധാകൃഷ്ണന്‍ ഗുരുവായൂര്‍, ജനറല്‍ സെക്രട്ടറി: അഡ്വ. ആര്‍. മുരളീധരന്‍, ജോയിന്റ് സെക്രട്ടറിമാര്‍: ബെന്നി പെരികിലത്ത് & അബ്ദുസലാം അല്‍ഹന. ട്രഷറര്‍: തല്‍ഹത്ത് പൂവച്ചല്‍. ഓഡിറ്റര്‍ : രവിവര്‍മ്മ ടി ആര്‍.
    എക്‌സിക്യു്ട്ടീവ് കമ്മിറ്റി അംഗങ്ങള്‍:
    നന്ദ ഗോപകുമാര്‍, അനില്‍ അളകാപുരി, റോഷന്‍ പുത്തന്‍പറമ്പില്‍, എം എം സലിം, നൗഷാദ് എസ്, നിയാസ് പൂജപ്പുര, ബഷീര്‍ ചേര്‍ത്തല, കുഞ്ഞുമോന്‍ പദ്മാലയം, ഷെരിഫ് കൊട്ടാരക്കര, ആര്‍ കെ പിള്ള, പീറ്റര്‍ വര്‍ഗീസ് (സൗദി അറേബ്യ), ഹാഷിം പെരുമ്പാവൂര്‍ (യു എ ഇ ), വേണു വടകര (ബഹ്‌റൈന്‍), നസ്രുദ്ദീന്‍ വി ജെ (സൗദി അറേബ്യ), രാജേഷ് കുമാര്‍ (ഒമാന്‍). ബെന്നി പെരികിലത്ത് സ്വാഗതവും നന്ദഗോപകുമാര്‍ നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Pravasi legal
    Latest News
    സൗദി ബാങ്കുകള്‍ക്ക് റെക്കോര്‍ഡ് ലാഭം
    28/10/2025
    കഴിഞ്ഞ മാസം ഹറമുകൾ സന്ദര്‍ശിച്ചത് അഞ്ചര കോടിയോളം പേർ
    28/10/2025
    225 കോടിയുടെ മഹാഭാഗ്യവാൻ ഇന്ത്യക്കാരൻ തന്നെ; ആന്ധ്രപ്രദേശിൽ നിന്നുള്ള അനിൽ കുമാർ ബൊള്ള!
    28/10/2025
    ഖുവൈഇയയില്‍ വാഹനാപകടം: വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
    28/10/2025
    പ്രമേഹ നിരീക്ഷണത്തിനുള്ള ലോകത്തിലെ ആദ്യത്തെ കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ സൗദിയില്‍
    27/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.