എടക്കഴിയൂർ– സീതി സാഹിബ് സ്കൂളിലെ പൂർവ വിദ്യാർത്ഥിനിയും പുതുവീട്ടിൽ കയനയിൽ മുബീന അഷ്‌കർ ബാബു മാഞ്ചസ്റ്റർ സാൽഫോഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടി. കെമിസ്ട്രിയിലാണ് ഡോക്ടറേറ്റ് നേടിയത്. എം സ് സി കെമിസ്ട്രിയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഫസ്റ്റ് റാങ്കും ബി സ് സി കെമിസ്ട്രി യിൽ സെക്കന്റ് റാങ്കിനും അർഹയായിരുന്നു ഇവർ. പുതുവീട്ടിൽ കയനയിൽ മൊയ്തുട്ടി മൈമൂന ദമ്പതികളുടെ മകളാണ് മുബീന. അഷ്‌കർ ബാബു അയിരൂരാണ് ഭർത്താവ്. മുനീർ, മുജീബ് സഹോദരങ്ങളാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



