Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, April 11
    Breaking:
    • അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുടെ മരണം: ജാതി അധിക്ഷേപമെന്ന് കുടുംബം, കൊലപാതകമെന്ന് ആരോപണം
    • വിജയിച്ച എംഎൽഎമാരുടെ അഭിപ്രായം തേടിയ ശേഷം ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ തീരുമാനിക്കും: ശശി തരൂർ
    • തലശ്ശേരി സ്വദേശി ദോഹയിൽ നിര്യാതനായി
    • വോട്ടിന് പണം നൽകിയെന്ന ആരോപണം: വനിതാ നേതാവിനെ ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രൻ, ഫോൺ റെക്കോർഡ് പുറത്ത്
    • ശ്രീനന്ദയുടെ മരണം തലയ്ക്കേറ്റ പരിക്കു മൂലം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    സമസ്ത മുശാവറയിൽ നിന്ന് എം.പി മുസ്തഫൽ ഫൈസിയെ സസ്‌പെൻഡ് ചെയ്തു; പ്രതിഷേധിച്ച് ഒരു വിഭാഗം

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌06/02/2025 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്: സമസ്തയിലെ സി.ഐ.സി-രാഷ്ട്രീയ വിവാദങ്ങൾക്കിടെ മുശാവറ അംഗവും പണ്ഡിതനും ഗ്രന്ഥകാരനുമായ എം.പി മുസ്തഫൽ ഫൈസിക്കെതിരെ അച്ചടക്ക നടപടി.

    സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അടക്കമുള്ള നേതൃത്വത്തിനെതിരായ നീക്കം ആരോപിച്ചാണ് മുസ്തഫൽ ഫൈസിയെ മുശാവറയിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വൈകി വന്നവർ ദിശ നിർണയിക്കുന്ന രീതിയാണിപ്പോൾ സമസ്തയിൽ ഉള്ളതെന്നടതടക്കമുള്ള വിമർശമാണ് കഴിഞ്ഞദിവസം മലപ്പുറത്ത് നടന്ന എസ്.എം.എഫ് നവോത്ഥാന സമ്മേളന പരിപാടിയിൽ ഫൈസി ഉയർത്തിയത്. ഇത് നേതൃത്വത്തിനെതിരായ നീക്കമാണെന്ന് ഒരുവിഭാഗം ചൂണ്ടിക്കാട്ടി. സമസ്ത മുശാവറ അംഗീകരിച്ച സംഘടന അച്ചടക്കവും പെരുമാറ്റച്ചട്ടവുമെല്ലാം കാറ്റിൽ പറത്തി കാടുകയറിയ പ്രസംഗമാണ് മുസ്തഫൽ ഫൈസി നടത്തിയതെന്നാണ് ഒരുവിഭാഗത്തിന്റെ ആരോപണം. സമസ്തയുടെ നേതൃത്വത്തിന് യോഗ്യതയില്ലെന്നും രാഷ്ട്രീയ പാർട്ടിക്ക് വഴങ്ങാതെ നിലനിൽപ്പില്ലെന്നും അദ്ദേഹം വ്യംഗ്യമായി പറഞ്ഞതായും ഇവർ ആരോപിച്ചു. സമൂഹമാധ്യമങ്ങളിൽ ശത്രുക്കൾ പോലും പറയാൻ മടിക്കുന്ന അറപ്പുളവാക്കുന്ന ആരോപണങ്ങളും ചൂണ്ടിക്കാട്ടിയാണ് നടപടി.

    അതേസമയം, ഫൈസിക്കെതിരായ നടപടിക്കെതിരെ മുശാവറയിലെ ഒരു വിഭാഗം നേതാക്കൾ എതിർപ്പുന്നയിക്കുകയുണ്ടായി. വിശദീകരണം തേടാതെ ഫൈസിക്കെതിരേ നടപടി പാടില്ലെന്നും ഇക്കാലമത്രയും സംഘടന പാലിച്ച ചട്ടം പാലിക്കണമെന്നുമായിരുന്നു ഇവരുടെ വാദം.

    പാണക്കാട് സാദിഖലി തങ്ങൾക്കെതിരേ ആരോപണം ഉയർത്തിയ മുക്കം ഉമർ ഫൈസിക്കെതിരെ പരാതി ഉയർന്നപ്പോൾ അദ്ദേഹത്തോട് മുശാവറ വിശദീകരണം തേടിയിരുന്നു. മുസ്തഫൽ ഫൈസിയോടും അത് വേണമെന്നായിരുന്നു ഇവർ വ്യക്തമാക്കിയത്. കടുത്ത നടപടിയിലേക്ക് പോകേണ്ടതില്ലെന്ന് ഇവർ പറഞ്ഞെങ്കിലും ഇത് തള്ളിയാണ് മുസ്തഫൽ ഫൈസിയെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചതെന്നാണ് വിവരം.

    മുശാവറ യോഗത്തിന് ശേഷം നടന്ന സമസ്ത നൂറാം വാർഷിക സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗത്തിൽ നിന്ന് ലീഗ് സംസ്ഥാന അധ്യക്ഷൻ കൂടിയായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ഡോ. ബഹാവദ്ദീൻ മുഹമ്മദ് നദ്‌വി, എം.സി മായിൻ ഹാജി, യു ഷാഫി ഹാജി തുടങ്ങിയ നേതാക്കൾ വിട്ടുനിന്നതായും വിവരമുണ്ട്.

    യോഗത്തിൽ സാദിഖലി തങ്ങൾ മുഖ്യരക്ഷാധികാരിയും സയ്യിദ് ജിഫ്രി തങ്ങൾ ചെയർമാനും പ്രഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ ജനറൽ കൺവീനറുമായുള്ള 10001അംഗ സംഘാടകസമിതി രൂപീകരിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    MP Musthafal Faizy Samastha issues suspension
    Latest News
    അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുടെ മരണം: ജാതി അധിക്ഷേപമെന്ന് കുടുംബം, കൊലപാതകമെന്ന് ആരോപണം
    11/04/2026
    വിജയിച്ച എംഎൽഎമാരുടെ അഭിപ്രായം തേടിയ ശേഷം ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ തീരുമാനിക്കും: ശശി തരൂർ
    11/04/2026
    തലശ്ശേരി സ്വദേശി ദോഹയിൽ നിര്യാതനായി
    11/04/2026
    വോട്ടിന് പണം നൽകിയെന്ന ആരോപണം: വനിതാ നേതാവിനെ ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രൻ, ഫോൺ റെക്കോർഡ് പുറത്ത്
    11/04/2026
    ശ്രീനന്ദയുടെ മരണം തലയ്ക്കേറ്റ പരിക്കു മൂലം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്
    11/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.