Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, May 19
    Breaking:
    • സൗദിയിൽ നിർമാണ മേഖലയിൽ 1,33,000 സ്ഥാപനങ്ങളും 16 ലക്ഷത്തിലേറെ ജീവനക്കാരും – പാർപ്പിടകാര്യ മന്ത്രി
    • വയറ്റിലൊളിപ്പിച്ച് മയക്ക്മരുന്ന് കടത്താൻ ശ്രമം; അബുദാബിയിൽ യാത്രക്കാരന്റെ കുടലിൽ നിന്ന് 89 കൊക്കെയ്ൻ കാപ്‌സ്യൂളുകൾ കണ്ടെടുത്തു
    • കണ്ണൂർ സ്വദേശി അൽഐനിൽ നിര്യാതനായി
    • ഡല്‍ഹിയില്‍ ഗില്‍ സുദര്‍ശനം; പ്ലേഓഫിലേക്ക് മാര്‍ച്ച് ചെയ്ത് ടൈറ്റന്‍സ്
    • യുക്രൈനുമേൽ ശക്തമായ ഡ്രോൺ ആക്രമണവുമായി റഷ്യ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    കെ.എൻ.എം സമാധാന സമ്മേളനം 12-ന് കോഴിക്കോട്ട്, മസ്ജിദു നബവി ഇമാം ശൈഖ് ഡോ.അബ്ദുല്ല അബ്ദുറഹ്മാൻ അൽ ബുഅയ്ജാൻ ഉദ്ഘാടനം ചെയ്യും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/11/2024 Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്: ഇസ്‌ലാം മാനവികതയുടെയും സമാധാനത്തിന്റെയും മതം എന്ന പ്രമേയത്തിൽ കെ.എൻ.എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന സമാധാന സമ്മേളനം 12 നു ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് കോഴിക്കോട് കടപ്പുറത്ത് നടക്കുമെന്ന് കെ.എൻ.എം നേതാക്കൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മദീന ഇമാം ശൈഖ് ഡോ.അബ്ദുല്ല അബ്ദുറഹ്മാൻ അൽ ബുഅയ്ജാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. മനോഹരമായ ഖുർആൻ പാരായണം കൊണ്ടും ഉൾക്കനമുള്ള പ്രഭാഷണങ്ങൾ കൊണ്ടും ലോക ശ്രദ്ധ നേടിയ പണ്ഡിതനും അക്കാദമിഷ്യനുമാണ് മദീന ഇമാം ഡോ അബ്ദുല്ല അൽ
    ബുഅയ്ജാൻ.


    വർഗീയ വിഭാഗീയ ചിന്തകൾക്കെതിരെ സൗഹൃദത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശം സമൂഹത്തിന് നൽകുക എന്നതാണ് സമാധാന സമ്മേളനം ലക്ഷ്യം വയ്ക്കുന്നത്. കടപ്പുറത്ത് നടക്കുന്ന മഗ്‌രിബ് നമസ്കാരത്തിന് ഇമാം നേതൃത്വം നൽകും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സമ്മേളനത്തിൽ മന്ത്രി വി. അബ്ദുറഹമാൻ, ടി പി അബ്ദുല്ല കോയ മദനി, എം മുഹമ്മദ് മദനി,
    പി കെ കുഞ്ഞാലിക്കുട്ടി, എം കെ. രാഘവൻ എം പി, ഇ.ടി മുഹമ്മദ് ബഷീർ എം പി, പി വി അബ്ദുൽ വഹാബ് എംപി, അഹ്മദ് ദേവർകോവിൽ എം എൽ എ, ഡോ ഫസൽ ഗഫൂർ, നൂർ മുഹമ്മദ് നൂർഷ
    പി കെ അഹ്മദ് സാഹിബ്, ഡോ.ഹുസൈൻ മടവൂർ എന്നിവർ പ്രസംഗിക്കും.

    അടുത്ത വെള്ളിയാഴ്ച(14ന്) എറണാകുളം വൈറ്റില സലഫി കോംപ്ലക്‌സിൽ ജുമുഅക്ക് മദീന ഇമാം നേതൃത്വം നൽകും. നാളെ ദൽഹി രാം ലീല മൈതാനത്ത് നടക്കുന്ന ആൾ ഇന്ത്യ അഹ്‌ലെ ഹദീസ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. രാജ്യത്തെ പ്രമുഖ മുസ്‌ലിം നേതാക്കളുമായി കൂടിക്കാഴ്ച നടത്തും

    വാർത്ത സമ്മേളനത്തിൽ ടി പി അബ്ദുല്ല കോയ മദനി, (പ്രസിഡന്റ് കെ എൻ എം), എ അസ്ഗർ അലി
    (കെ എൻ എം സെക്രട്ടറി) ഡോ.എ ഐ അബ്ദുൽ മജീദ് (കെ എൻ എം സെക്രട്ടറി), വളപ്പിൽ അബ്ദുൽ സലാം (കെ എൻ എം കോഴിക്കോട് ജില്ലാ സെക്രട്ടറി), ശുക്കൂർ സ്വലാഹി (ഐ എസ് എം സെക്രട്ടറി), നിസാർ ഒളവണ്ണ (മീഡിയ കോഡിനേറ്റർ) എന്നിവർ പങ്കെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    KNM Masjidunawawi
    Latest News
    സൗദിയിൽ നിർമാണ മേഖലയിൽ 1,33,000 സ്ഥാപനങ്ങളും 16 ലക്ഷത്തിലേറെ ജീവനക്കാരും – പാർപ്പിടകാര്യ മന്ത്രി
    19/05/2025
    വയറ്റിലൊളിപ്പിച്ച് മയക്ക്മരുന്ന് കടത്താൻ ശ്രമം; അബുദാബിയിൽ യാത്രക്കാരന്റെ കുടലിൽ നിന്ന് 89 കൊക്കെയ്ൻ കാപ്‌സ്യൂളുകൾ കണ്ടെടുത്തു
    19/05/2025
    കണ്ണൂർ സ്വദേശി അൽഐനിൽ നിര്യാതനായി
    18/05/2025
    ഡല്‍ഹിയില്‍ ഗില്‍ സുദര്‍ശനം; പ്ലേഓഫിലേക്ക് മാര്‍ച്ച് ചെയ്ത് ടൈറ്റന്‍സ്
    18/05/2025
    യുക്രൈനുമേൽ ശക്തമായ ഡ്രോൺ ആക്രമണവുമായി റഷ്യ
    18/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.