മട്ടാഞ്ചേരി– നടന് മമ്മൂട്ടിയുടെ ഭാര്യാപിതാവ് പായാട്ട് പറമ്പ് വീട്ടില്‍ പി.എസ് അബു നിര്യാതനായി. മട്ടാഞ്ചേരി സ്റ്റാര്‍ ജങ്ഷന് ഗിരിധര്‍ ഐ ക്ലിനിക്കിന് സമീപത്തായിട്ടാണ് വീട്. പരേതനായ സുലൈമാന്‍ സാഹിബിന്റെ മകനാണ് ഇദ്ദേഹം. മാതാവ് പരേതയായ ആമിന. പരേതയായ നബീസയാണ് ഭാര്യ. മക്കള്‍: അസീസ്, സുല്‍ഫത്ത്, റസിയ, സൗജത്ത്. മരുമക്കള്‍: സലീം, സൈനുദ്ദീന്‍, ജമീസ് അസീബ്. ഖബറടക്കം ബുധനാഴ്ച രാത്രി എട്ടിന് കൊച്ചങ്ങാടി ചെമ്പിട്ടപ്പള്ളി ഖബര്‍സ്ഥാനില്‍.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group