Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, June 29
    Breaking:
    • ദമാമിന് സമീപം സൗദി അറാംകൊ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 പേര്‍ കൊല്ലപ്പെട്ടു
    • പ്രവാസ ലോകത്തെ സങ്കടത്തിലാഴ്ത്തി ദമാമിലെ വാഹനാപകടം, മരിച്ചത് യുവസംരഭകനും സുഹൃത്തും
    • അമേരിക്ക അറബ് രാജ്യങ്ങളെ ചതിച്ചു, സുരക്ഷയ്ക്കായി വാഷിംഗ്ടണെ വിശ്വസിക്കരുത്; ഇറാൻ സൈനിക വക്താവ്​
    • ദമാമിൽ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരണപ്പെട്ടു
    • കുവൈത്തിനും ബഹ്റൈനുമെതിരെ ഇറാന്റെ ആക്രമണം; അപലപിച്ച് ഗൾഫ് രാഷ്ട്രങ്ങളും അറബ് ലോകവും​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    മലാപ്പറമ്പ് സെക്സ് റാക്കറ്റ്: പൊലീസുകാരായ ഷൈജിത്തും സനിത്തും യഥാർഥ നടത്തിപ്പുകാർ, ബിന്ദു മാനേജർ മാത്രം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/06/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്: മലാപ്പറമ്പിലെ സെക്സ് റാക്കറ്റ് കേസിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷൈജിത്തും സിവിൽ പൊലീസ് ഓഫീസർ സനിത്തുമാണ് കേന്ദ്രത്തിന്റെ യഥാർഥ നടത്തിപ്പുകാരെന്ന് അന്വേഷണ സംഘം കണ്ടെത്തി. മുഖ്യപ്രതിയായി പിടിയിലായ വയനാട് സ്വദേശിനി ബിന്ദു മാനേജരും കാഷ്യറും മാത്രമാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.

    ഷൈജിത്തും സനിത്തും മിക്ക ദിവസങ്ങളിലും മലാപ്പറമ്പിലെ അപ്പാർട്ട്മെന്റിൽ എത്തിയിരുന്നതായും ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ലക്ഷങ്ങൾ കൈമാറ്റം ചെയ്യപ്പെട്ടതായും തെളിഞ്ഞു. റാക്കറ്റിന്റെ പ്രതിദിന വരുമാനം ഒരു ലക്ഷം രൂപയായിരുന്നു, ഇതിൽ നല്ലൊരു പങ്ക് ഈ പൊലീസുകാർക്ക് ലഭിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നടക്കാവ് പൊലീസിന്റെ റെയ്ഡിൽ 9 പേർ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. റാക്കറ്റിന്റെ പ്രതിദിന വരുമാനം ലക്ഷങ്ങളാണെന്നും പൊലീസുകാരുടെ നേരിട്ടുള്ള ഇടപെടലുകൾ ഉണ്ടായിരുന്നതായും യുവതികൾ വെളിപ്പെടുത്തി.

    2020-ൽ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ ഡ്രൈവറായിരുന്ന ഷൈജിത്ത് മറ്റൊരു കേസിന്റെ അന്വേഷണത്തിനിടെ ബിന്ദുവുമായി പരിചയപ്പെട്ടു. പിന്നീട് ഫോൺ നമ്പർ കൈമാറി ബന്ധം തുടർന്നു. മെഡിക്കൽ കോളജിൽ പുതിയ ഇൻസ്പെക്ടർ ചുമതലയെടുത്തപ്പോൾ, ഷൈജിത്ത് ഇടപെട്ട് അനാശാസ്യ കേന്ദ്രം മലാപ്പറമ്പിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് ഷൈജിത്ത് വിജിലൻസ് വിഭാഗത്തിലേക്ക് മാറി.

    കേസിൽ പ്രതികളായി ചേർത്തിട്ടും ഷൈജിത്തിനെയും സനിത്തിനെയും പൊലീസ് അറസ്റ്റ് ചെയ്യാൻ വൈകുന്നതിനെതിരെ ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇരുവരും മുൻകൂർ ജാമ്യത്തിനായി നീക്കം നടത്തുന്നതായി സൂചനകളുണ്ട്. നടക്കാവ് ഇൻസ്പെക്ടർ എൻ. പ്രജീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണം തുടരുകയാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    malaparamba sex racket case
    Latest News
    ദമാമിന് സമീപം സൗദി അറാംകൊ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 പേര്‍ കൊല്ലപ്പെട്ടു
    28/06/2026
    പ്രവാസ ലോകത്തെ സങ്കടത്തിലാഴ്ത്തി ദമാമിലെ വാഹനാപകടം, മരിച്ചത് യുവസംരഭകനും സുഹൃത്തും
    28/06/2026
    അമേരിക്ക അറബ് രാജ്യങ്ങളെ ചതിച്ചു, സുരക്ഷയ്ക്കായി വാഷിംഗ്ടണെ വിശ്വസിക്കരുത്; ഇറാൻ സൈനിക വക്താവ്​
    28/06/2026
    ദമാമിൽ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരണപ്പെട്ടു
    28/06/2026
    കുവൈത്തിനും ബഹ്റൈനുമെതിരെ ഇറാന്റെ ആക്രമണം; അപലപിച്ച് ഗൾഫ് രാഷ്ട്രങ്ങളും അറബ് ലോകവും​
    28/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.