തിരുവനന്തപുരം- വി.ഡി സതീശൻ മന്ത്രിസഭയിലേക്കുള്ള മുസ്ലിം ലീഗ് അംഗങ്ങളെ തീരുമാനിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി, കെ.എം ഷാജി, പി.കെ ബഷീർ, അഡ്വ.എൻ ഷംസുദ്ദീൻ, വി.ഇ അബ്ദുൽ ഗഫൂർ എന്നിവർ മന്ത്രിമാരാകും. രണ്ടര വർഷത്തിന് ശേഷം പാറക്കൽ അബ്ദുല്ല മന്ത്രിയാകും. വി.ഇ അബ്ദുൽ ഗഫൂറിന് പകരമാകും രണ്ടര വർഷത്തിന് ശേഷം മന്ത്രിയാകുക. മുസ്ലിം ലീഗിൽ പി.കെ കുഞ്ഞാലിക്കുട്ടി ഒഴികെ എല്ലാവരും പുതുമുഖങ്ങളാണ്.
മുസ്ലിം ലീഗിൽ മലപ്പുറം ജില്ല കഴിഞ്ഞാൽ കോഴിക്കോട്, കാസർക്കോട് ജില്ലകളിലൊന്നും മന്ത്രിമാരില്ല. ഇത് കോഴിക്കോട്, കാസർക്കോട് ജില്ലകളിൽ വൻ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മുസ്ലിം ലീഗിന് കൂടുതൽ വകുപ്പുകൾ ലഭിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



