കോഴിക്കോട്: ബാലുശ്ശേരിയിൽ യുവതിയെയും ഏഴുവയസ്സുകാരനായ മകനെയും കാണാനില്ലെന്ന് പരാതി. ബാലുശ്ശേരി സ്വദേശിയായ ഷഹല ഷെറിൻ, മകൻ മുഹമ്മദ് ഐമൻ എന്നിവരെയാണ് കാണാതായത്. ഈ മാസം 16 മുതലാണ് ഇവരെ കുറിച്ച് വിവരമില്ലാതായത്.
അടിവാരം സ്വദേശികളായ അഷ്റഫ് – ജസ്ന ദമ്പതികളുടെ മകളാണ് ഷഹല. വസ്ത്രങ്ങളും ആഭരണങ്ങളുമായാണ് യുവതി മകനെയും കൂട്ടി വീടുവിട്ടിറങ്ങിയതെന്ന് ഭർത്താവ് പൊലീസിനെ അറിയിച്ചു. ഭർത്താവ് ജയ്സലിന്റെ പരാതിയിൽ ബാലുശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group




