Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, September 15
    Breaking:
    • ഒമാൻ തീരത്ത് എണ്ണ ടാങ്കർ ആക്രമിച്ചത് ഇറാനെന്ന് യു.എസ് സൈന്യം
    • തെക്കൻ ലെബനോനിൽ ഇസ്രായിൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു
    • ഗാസയിൽ ഇസ്രായിൽ ആക്രമണങ്ങളിൽ രണ്ട് പേർ കൊല്ലപ്പെട്ടു, 28 പേർക്ക് പരിക്ക്
    • വൻ അഴിച്ചുപണിക്ക് കോൺഗ്രസ്, എ.ഐ.സി.സി സെക്രട്ടറിമാരുടെ പുനഃസംഘടന ഉടൻ: പകുതിയോളം പേരെ മാറ്റും
    • ജിദ്ദ ഉൾപ്പെടെയുള്ള നഗരങ്ങളിൽ അപകടഭീതി ഒഴിഞ്ഞു; മുൻകരുതൽ നിർദ്ദേശങ്ങളുമായി സിവിൽ ഡിഫൻസ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    കെ എം ബഷീര്‍ വധക്കേസ്; ‘ശ്രീറാമിന്റെ രക്തം പുരണ്ട വസ്ത്രങ്ങള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റി’, കോടതിയില്‍ സാക്ഷികളുടെ മൊഴി

    Mujeeb PBy Mujeeb P10/08/2026 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ അപകട മരണക്കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ രക്തം പുരണ്ട വസ്ത്രം മാറ്റിയെന്ന് സാക്ഷി മൊഴി. അപകടസമയത്ത് ശ്രീറാം ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങള്‍ അദ്ദേഹത്തിന്റെ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയതായി സുഹൃത്തും ഡോക്ടറുമായ അനീഷ് രാജ് തിരുവനന്തപുരം നാലാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ മൊഴി നല്‍കി. രക്തം പുരണ്ട വസ്ത്രങ്ങള്‍ കവടിയാറിലെ സിവില്‍ സര്‍വീസ് ക്വാര്‍ട്ടേഴ്‌സില്‍ കൊണ്ടു പോയി വെച്ച ശേഷം പുതിയ വസ്ത്രങ്ങള്‍ ധരിപ്പിച്ചാണ് ശ്രീറാമിനെ കിംസ് ആശുപത്രിയില്‍ എത്തിച്ചതെന്നും പത്താം സാക്ഷിയായ ഡോ. അനീഷ് രാജ് മൊഴി നല്‍കി. കവടിയാറിലെ ക്വാര്‍ട്ടേഴ്‌സില്‍ വച്ചിരുന്ന രക്തം പുരണ്ട ടി ഷര്‍ട്ടും ജീന്‍സും പിന്നീട് പോലിസിന് എടുത്തുനല്‍കിയെന്ന് ശ്രീറാമിന്റെ മറ്റൊരു സുഹൃത്തായ പതിനൊന്നാം സാക്ഷി അമരീന്ദ്ര സിംഗും മൊഴി നല്‍കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്ക് തിരുവനന്തപുരത്തെ മ്യൂസിയത്തിന് സമീപം വച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ മരിച്ചത്. തിരുവനന്തപുരം സ്വദേശിയായ വഫ ഫിറോസിന്റെ പേരിലുള്ളതായിരുന്നു കെ എം ബഷീറിനെ ഇടിച്ച വാഹനം. വാഹനമോടിച്ചത് വഫ ഫിറോസാണെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ ശ്രമം. വണ്ടിയോടിച്ചത് വഫയാണെന്ന് ആദ്യം പോലിസും പറഞ്ഞിരുന്നു. എന്നാല്‍, ദൃക്‌സാക്ഷികളും മാധ്യമപ്രവര്‍ത്തകരും ഇടപെട്ടതോടെ ശ്രീറാമിന്റെയും പോലിസിന്റെയും നീക്കം പൊളിയുകയായിരുന്നു. കേസിലെ ഏക പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ, അപകടകരമായും മദ്യപിച്ചും വാഹനമോടിക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ ഗുരുതര വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കേസിന്റെ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്. പ്രോസിക്യൂഷന് വേണ്ടി അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ബി എസ് രാജേഷ് കോടതിയില്‍ ഹാജരായി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    k m basheer
    Latest News
    ഒമാൻ തീരത്ത് എണ്ണ ടാങ്കർ ആക്രമിച്ചത് ഇറാനെന്ന് യു.എസ് സൈന്യം
    15/09/2026
    തെക്കൻ ലെബനോനിൽ ഇസ്രായിൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു
    15/09/2026
    ഗാസയിൽ ഇസ്രായിൽ ആക്രമണങ്ങളിൽ രണ്ട് പേർ കൊല്ലപ്പെട്ടു, 28 പേർക്ക് പരിക്ക്
    15/09/2026
    വൻ അഴിച്ചുപണിക്ക് കോൺഗ്രസ്, എ.ഐ.സി.സി സെക്രട്ടറിമാരുടെ പുനഃസംഘടന ഉടൻ: പകുതിയോളം പേരെ മാറ്റും
    15/09/2026
    ജിദ്ദ ഉൾപ്പെടെയുള്ള നഗരങ്ങളിൽ അപകടഭീതി ഒഴിഞ്ഞു; മുൻകരുതൽ നിർദ്ദേശങ്ങളുമായി സിവിൽ ഡിഫൻസ്
    15/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version