Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, April 11
    Breaking:
    • തലശ്ശേരി സ്വദേശി ദോഹയിൽ നിര്യാതനായി
    • വോട്ടിന് പണം നൽകിയെന്ന ആരോപണം: വനിതാ നേതാവിനെ ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രൻ, ഫോൺ റെക്കോർഡ് പുറത്ത്
    • ശ്രീനന്ദയുടെ മരണം തലയ്ക്കേറ്റ പരിക്കു മൂലം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്
    • അഞ്ചു പതിറ്റാണ്ടിന് ശേഷം ചന്ദ്രനരികിലേക്ക്; ആർട്ടെമിസ് സംഘം പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി ഇറങ്ങി
    • ഇസ്ലാമാബാദ് ചർച്ച: ലോകത്തിന്റെ ശ്രദ്ധ വാൻസിലും ഖാലിബാഫിലും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    കണ്ണൂരിൽ യുവതിയുടെ ആത്മഹത്യ, എസ്.ഡി.പി.ഐ താലിബാനിസം നടപ്പാക്കാൻ ശ്രമിക്കുന്നു- കെ.കെ രാഗേഷ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/06/2025 Kerala Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കണ്ണൂർ- കായലോട് പെൺകുട്ടി ആത്മഹത്യ ചെയ്യാൻ കാരണം എസ്.ഡി.പി.ഐ നടത്തിയ ആൾക്കൂട്ട വിചാരണ നടത്തിയത് കൊണ്ടാണെന്നും അതിന് പിന്നിൽ എസ്.ഡി.പി.ഐ ആണെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.കെ രാഗേഷ്. കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഗേഷ് ഇക്കാര്യം പറഞ്ഞത്. ഇങ്ങിനെ ഒരു സംഭവമുണ്ടായാൽ പോലീസിനെ പോലെ പെരുമാറാൻ ആരാണ് എസ്.ഡി.പി.ഐക്ക് അനുമതി നൽകിയത്. താലിബാനിസവും മതരാഷ്ട്രവാദവുമാണ് ഇവിടെ നടക്കുന്നത്. ഭീതിയുണ്ടാക്കലാണ് സദാചാര പോലീസിംഗിന്റെ രീതി. ഭീതിയുണ്ടാക്കി മതരാഷ്ട്ര കാഴ്ച്ചപ്പാടുള്ള സമൂഹമത്തെ ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ആ കുടുംബത്തെ അപമാനിക്കുകയാണ് ആൾക്കൂട്ട വിചാരണയിലൂടെ ചെയ്തത്. അപമാനിച്ചതുകൊണ്ടാണ് ആ കുട്ടി ആ ആത്മഹത്യ ചെയ്തത്. ആ കുട്ടി ആത്മഹത്യ ചെയ്തതലിലൂടെ ആ കുടുംബത്തെ വീണ്ടും വീണ്ടും അപമാനിക്കുകയാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എസ്.ഡി.പി.ഐ അടക്കമുള്ള മതരാഷ്ട്രവാദികൾ ഭയപ്പെടുത്തി കീഴടക്കാനാണ് ശ്രമിക്കുന്നത്. അത് കേരളത്തിൽ നടക്കില്ല. ആ കുട്ടി ആത്മഹത്യ കുറിപ്പിൽ പറഞ്ഞ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് കാര്യങ്ങളെ വിലയിരുത്തേണ്ടത്. ആത്മഹത്യ ചെയ്ത കുട്ടിയുടെ കുടുംബം പാർട്ടി അംഗമാണ്. അവർക്കെതിരെയല്ല ഞാൻ സംസാരിക്കുന്നതെന്നും കെ.കെ രാഗേഷ് പറഞ്ഞു. ആൾക്കൂട്ട വിചാരണ നടത്തി എന്നെയും കുടുംബത്തെയും അപമാനിച്ചതുകൊണ്ടാണ് ആത്മഹത്യ ചെയ്തത് എന്നാണ് കുറിപ്പിലുള്ളത്. ആൺ സുഹൃത്തിനെ ഗ്രൗണ്ടിൽ കൊണ്ടുപോയി എസ്.ഡി.പി.ഐ മർദ്ദിച്ചുവെന്നും രാഗേഷ് പറഞ്ഞു.

    പെൺകുട്ടിയുടെ ആത്മഹത്യക്ക് കാരണക്കാരനായ ആൺ സുഹൃത്ത് സി.പി.എം പ്രവർത്തകൻ ആണ് എന്ന വാദം തെറ്റാണെന്ന് തെളിഞ്ഞുവെന്നും രാഗേഷ് പറഞ്ഞു. ഒരു ക്രൈമിന്റെ മുകളിൽ പോലീസ് എടുക്കുന്ന നടപടിയാണ് പ്രധാനം. ഇതിൽ പോലീസ് എല്ലാ നടപടിയും സ്വീകരിച്ചു.

    കലിമ ചൊല്ലാൻ അറിയാത്ത മുസ്ലിം അല്ലാത്ത ആളുകളെ വെടിവെച്ചു കൊല്ലുകയാണ് ഭീകരവാദികൾ. കലിമ ചൊല്ലാൻ അറിയാത്തവരെ വെടിവെച്ചുകൊല്ലാനോ, മറ്റു മതക്കാരെ വെടിവെച്ചുകൊല്ലാനോ ഇസ്ലാം പറഞ്ഞിട്ടില്ല. അല്ലയോ മനുഷ്യരേ എന്നാണ് ഇസ്ലാം ലോകത്തെ അഭിസംബോധന ചെയ്യുന്നത്. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറുനിറച്ചുണ്ണുന്നവൻ നമ്മിൽ പെട്ടവനല്ല എന്നാണ് ഇസ്ലാം പറയുന്നത്. ഭീകരവാദി മതത്തെ ഉപയോഗിക്കുമ്പോൾ അത് മതത്തിന് തന്നെ എതിരാണ്. ഭീകരവാദികൾ എങ്ങിനെയാണ് 26 പേരെ വെടിവെച്ചുകൊല്ലാൻ മതത്തെ ഉപയോഗിച്ചത്, അതേ പോലെയാണ് കണ്ണൂരിലും എസ്.ഡി.പി.ഐ മതത്തെ ഉപയോഗിച്ചത്. മതവിശ്വാസവും 2047 ഓട് കൂടി ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുമെന്ന എസ്.ഡി.പി.ഐയുടെ ആഗ്രഹവും തമ്മിൽ ഒരു ബന്ധവുമില്ല. താലിബാനിസം നടപ്പാക്കാനുള്ള ബോധത്തിൽനിന്ന് ആൾക്കൂട്ട വിചാരണ നടക്കുന്നത്. സി.പി.എം ഉള്ളതുകൊണ്ടാണ് കേരളം ഇങ്ങിനെ നിലനിൽക്കുന്നതെന്നും രാഗേഷ് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    CPIM Kayalod KK Ragesh
    Latest News
    തലശ്ശേരി സ്വദേശി ദോഹയിൽ നിര്യാതനായി
    11/04/2026
    വോട്ടിന് പണം നൽകിയെന്ന ആരോപണം: വനിതാ നേതാവിനെ ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രൻ, ഫോൺ റെക്കോർഡ് പുറത്ത്
    11/04/2026
    ശ്രീനന്ദയുടെ മരണം തലയ്ക്കേറ്റ പരിക്കു മൂലം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്
    11/04/2026
    അഞ്ചു പതിറ്റാണ്ടിന് ശേഷം ചന്ദ്രനരികിലേക്ക്; ആർട്ടെമിസ് സംഘം പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി ഇറങ്ങി
    11/04/2026
    ഇസ്ലാമാബാദ് ചർച്ച: ലോകത്തിന്റെ ശ്രദ്ധ വാൻസിലും ഖാലിബാഫിലും
    11/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.