ആലപ്പുഴ: ഫുട്ബോൾ കളിക്കുന്നതിനിടെ കേരളാ ടീം അംഗവും കോഴിക്കോട് ദേവഗിരി കോളേജിലെ ബി എം എസ് രണ്ടാം വർഷ വിദ്യാർഥിനിയുമായ എസ്.ഗൗരി(19) കുഴഞ്ഞു വീണതിനെതുടർന്ന് ചികിത്സയിലിരിക്കെ മരിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3ന് കോളേജ് കോർട്ടിൽ ഫുട്ബോൾ കളിക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്.ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ഇന്നലെ വെളുപ്പിന് 3 ഓടെ മരിച്ചു.
മണ്ണഞ്ചേരി പഞ്ചായത്ത് മുൻ മെമ്പറും കലവൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ക്ളാർക്കുമായ പഞ്ചായത്ത് 15-ാം വാർഡ് തെക്കേവെളിയിൽ സിന്ധുകുട്ടിയുടെ മകളാണ്.പരേതനായ ബി.എൽ.ബാബുവാണ് പിതാവ്. ബി.നിരഞ്ജൻ ഏക സഹോദരനാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



