തിരുവന്തപുരം– ഓണ്‍ലൈന്‍ തട്ടിപ്പുസംഘങ്ങള്‍ വ്യാപകമാകുന്ന കാലത്ത് ട്രെന്‍ഡനുസരിച്ചുള്ള മുന്നറിയിപ്പുമായി വന്നിരിക്കുകയാണ് കേരള പോലീസ്. കേരള പോലീസ് ഔദ്യോഗിക വെബ്സൈറ്റ് തുറക്കുമ്പോള്‍ കാണിക്കുന്ന പോപ് അപ് പരസ്യത്തിലാണ് പാഴ്സല്‍ തട്ടിപ്പിനെ കുറിച്ചും വ്യാജ വാറന്റുകളും വീഡിയോകോളും ശ്രദ്ധയിൽപ്പെടുത്തുന്നത്.
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനിരയായവര്‍ ഒരു മണിക്കൂറിനകം റിപ്പോര്‍ട്ട് ചെയ്താല്‍ പണം തിരിച്ചു കിട്ടാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ തട്ടിപ്പിനിരയായാൽ എത്രയും പെട്ടെന്ന് പോലീസിൽ വിളിച്ചറിയിക്കണം. തട്ടിപ്പിനിരയായ ആദ്യത്തെ ഒരു മണക്കൂറിനെ പോലീസ് ഭാഷയില്‍ ഗോള്‍ഡണ്‍ ഹൗര്‍ എന്നാണ് വിളിക്കുന്നത്.
നിങ്ങള്‍ അയച്ച പാഴ്സലില്‍ മയക്കുമരുന്നാണെന്ന് പറഞ്ഞ് പണം തട്ടുന്ന വിരുതന്മാരെയും പോലീസില്‍ വേഷത്തില്‍ വീഡിയോ കോള്‍ വെര്‍ച്വുല്‍ അറസ്റ്റെന്ന് പറഞ്ഞ് പണം തട്ടാന്‍ ശ്രമിക്കുന്ന വീരന്മാരെയും കരുതിയിരിക്കണമെന്നും പരസ്യത്തില്‍ പറയുന്നു. തട്ടിപ്പിനിരയായാല്‍ ഉടന്‍ 1930 എന്ന നമ്പറില്‍ അറിയിക്കാനും കേരള പോലീസ് നിര്‍ദേശിച്ചു.