Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, July 1
    Breaking:
    • ഐവറി കോസ്റ്റിന്റെ പോരാട്ടവീര്യം തകർന്നു, നോർവെ പ്രീ-ക്വാർട്ടറിൽ, എതിരാളികൾ ഇനി ബ്രസീൽ
    • ഒടുവിൽ ആർ. രാജഗോപാലിന്റെ പാസ്‌പോർട്ട് പുതുക്കാൻ അനുമതി; നടപടി ബംഗാൾ പൊലീസിന്റെ പുതിയ റിപ്പോർട്ടിന് പിന്നാലെ
    • സൗദിയിൽ എഞ്ചിനീയറിംഗ് മേഖലയിലെ സ്വദേശിവൽക്കരണം 30 ശതമാനമാക്കി; തീരുമാനം പ്രാബല്യത്തിൽ
    • സൗദിയിൽ ഇഖാമ കാലാവധി കഴിഞ്ഞവർക്ക് പദവി ശരിയാക്കാൻ ഈ വർഷാവസാനം വരെ സമയം അനുവദിച്ചു
    • റൗണ്ട് ഓഫ് 32; പ്രീ ക്വാർട്ടർ ലക്ഷ്യമിട്ട് യൂറോപ്യൻ വമ്പന്മാർ, ആതിഥേയരും ഇറങ്ങുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ലോക്സഭ തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം വനം-ധനവകുപ്പിലെ കെടുകാര്യസ്ഥതയെന്ന് ഭരണകക്ഷി നേതാവ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/06/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ജോസ് ചെമ്പേനി
    Share
    WhatsApp Facebook Twitter Telegram LinkedIn

    കണ്ണൂർ – ലോകസഭാ തെരഞ്ഞെടുപ്പിൽ എൽ. ഡി. എഫ് പരാജയത്തിൽ ധന-വനം വകുപ്പുകൾക്കെതിരെ രൂക്ഷ വിമർശനവുമായി ഭരണകക്ഷി നേതാവ്. കേരള കോൺഗ്രസ്(ബി) സംസ്ഥാന ജന.സെക്രട്ടറി ജോസ് ചെമ്പേരിയാണ് വിമർശനവുമായി രംഗത്തെത്തിയത്.

    ലോകസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി പിന്നിലായതിൽ വനം വകുപ്പിന്റെ കെടുകാര്യസ്ഥതക്കും, കർഷക പെൻഷൻ കോൾഡ് സ്റ്റോറേജിൽ വെച്ച ധനവകുപ്പിന്റെ ധാർഷ്ഠ്യത്തിനും വലിയ പങ്കുണ്ടെന്ന് ജോസ് ചെമ്പേരി കുറ്റപ്പെടുത്തി. ഇന്ത്യയുടെ ചരിത്രത്തിൽ കർഷക പെൻഷൻ പ്രഖ്യാപിച്ച ഏക മുഖ്യമന്ത്രി പിണറായി വിജയനാണ്. കക്ഷി രാഷ്ടിയത്തിനപ്പുറം കേരളത്തിലെ കർഷകർ മുഖ്യമന്ത്രിയുടെ പിന്നിൽ അണിനിരന്നു. ഒന്നാം പിണറായി സർക്കാറിന്റെ അവസാനനാളുകളിൽ കർഷക പെൻഷൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഇതോടെ കർഷകർ മുഖ്യമന്ത്രിയിൽ ഒരു രക്ഷകനെ കണ്ടു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പൽ 91 ൽ നിന്നും 99 ൽ എത്തിയതിൽ കൃഷിക്കാർക്ക് വലിയ പങ്കുണ്ട്.
    എന്നാൽ, കർഷക ക്ഷേമ ബോർഡ് സമർപ്പിച്ച, മുഖ്യമന്ത്രി ശുപാർശ ചെയ്ത, പദ്ധതികൾ ധനവകുപ്പ് കഴിഞ്ഞ രണ്ടു വർഷമായി കോൾഡ് സ്റ്റോറേജിൽ മരവിപ്പിച്ചിരിക്കുകയാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ധനവകുപ്പിന്റെ ഈ ജനവിരുദ്ധ നടപടിയും, വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മനുഷ്യജീവൻ ചവുട്ടിമെതിക്കപ്പെട്ടപ്പോൾ വനം വകുപ്പ് മൃഗങ്ങൾക്കൊപ്പം എന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ സ്വീകരിച്ച കുറ്റകരമായ അനാസ്ഥയും കൃഷിക്കാരുടെ പ്രതീക്ഷ നഷ്ടപ്പെടുത്തി. ഇത് കർഷകരെ സർക്കാരിൽ നിന്നും അകറ്റി. എല്ലാ പാർട്ടികളിലും കൃഷിക്കാരുടെ സാന്നിദ്ധ്യം ഉണ്ട്.- ജോസ് ചെമ്പേരി പറഞ്ഞു.

    കൃഷിക്കാർ സി.പി.എമ്മിലില്ല എന്ന ധനവകുപ്പിന്റെ കാഴ്ചപ്പാട് തെറ്റാണ്. മുഖ്യമന്ത്രിയുടെ തീരുമാനം മരവിപ്പിക്കാൻ ധനവകുപ്പിന് ആര് അധികാരം നല്കി. ഇതൊക്കെയാണ് പരിശോധനക്ക് വിധേയമാക്കേണ്ട വിഷയങ്ങൾ. ഇടതുപക്ഷം ദുർബ്ബലമാകരുതെന്ന് ആഗ്രഹിക്കുന്നതുകൊണ്ടാണ് തുറന്നു പറയുന്നതെന്നും ജോസ് ചെമ്പേരി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഐവറി കോസ്റ്റിന്റെ പോരാട്ടവീര്യം തകർന്നു, നോർവെ പ്രീ-ക്വാർട്ടറിൽ, എതിരാളികൾ ഇനി ബ്രസീൽ
    01/07/2026
    ഒടുവിൽ ആർ. രാജഗോപാലിന്റെ പാസ്‌പോർട്ട് പുതുക്കാൻ അനുമതി; നടപടി ബംഗാൾ പൊലീസിന്റെ പുതിയ റിപ്പോർട്ടിന് പിന്നാലെ
    30/06/2026
    സൗദിയിൽ എഞ്ചിനീയറിംഗ് മേഖലയിലെ സ്വദേശിവൽക്കരണം 30 ശതമാനമാക്കി; തീരുമാനം പ്രാബല്യത്തിൽ
    30/06/2026
    സൗദിയിൽ ഇഖാമ കാലാവധി കഴിഞ്ഞവർക്ക് പദവി ശരിയാക്കാൻ ഈ വർഷാവസാനം വരെ സമയം അനുവദിച്ചു
    30/06/2026
    റൗണ്ട് ഓഫ് 32; പ്രീ ക്വാർട്ടർ ലക്ഷ്യമിട്ട് യൂറോപ്യൻ വമ്പന്മാർ, ആതിഥേയരും ഇറങ്ങുന്നു
    30/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.