കണ്ണൂര്‍– പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. പയ്യന്നൂര്‍ കുഞ്ഞിമംഗലം സ്വദേശി കമലാക്ഷി(60)യാണ് മരണപ്പെട്ടത്. രാവിലെ ഏഴുമണിയോടെയാണ് സംഭവം. ദോശ കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ശ്വാസംമുട്ടലും അസ്വസ്ഥതകളും പ്രകടിപ്പിച്ച വീട്ടമ്മയെ ഉടന്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മക്കള്‍: സൗമ്യ. മരുമകന്‍ പി.കെ പ്രേമന്‍. സഹോദരങ്ങള്‍: കാര്‍ത്യായണി, ബാബു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group