Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, January 16
    Breaking:
    • മലപ്പുറത്ത് റെയിൽവേ ട്രാക്കിന് സമീപം 14 കാരി കൊല്ലപ്പെട്ട നിലയിൽ; 16 കാരൻ കസ്റ്റഡിയിൽ
    • ഉംറ തീർത്ഥാടക മക്കയിൽ നിര്യാതയായി
    • സ്വർണ്ണനിധി തേടി ഖനനം ആരംഭിച്ച് കർണാടക സർക്കാർ
    • മുസ്ലിം വോട്ടർമാരെ എസ്ഐആർ കരട് പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ബിജെപി പ്രവർത്തകരുടെ ഭീഷണി; ആത്മഹത്യ ചെയ്യുമെന്ന് ബിഎല്‍ഒ
    • ഞങ്ങള്‍ ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നില്ല, ഏതൊരു ആക്രമണത്തിനും കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ഹണിട്രാപ്പ്, യുവതിയുടെ മുൻകൂർ ജാമ്യ ഹരജി ജില്ലാ കോടതി തള്ളി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/07/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കാസർകോട്: പണം വാങ്ങി തിരിച്ചു തരാതെ വഞ്ചിക്കുകയും കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പൊയിനാച്ചി സ്വദേശിയായ അഖിലേഷിന്റെ പരാതിയിൽ മേൽപ്പറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി ചെമ്മനാട് കൊമ്പനടുക്കത്തെ ശ്രുതി ചന്ദ്രശേഖരന്റെ മുൻകൂർ ജാമ്യ ഹരജി കാസർകോട് ജില്ല സെഷൻസ് കോടതി തള്ളി. വിശ്വാസവഞ്ചന, ധനാപകരണം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചേർത്ത് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ശ്രുതി. പരാതിക്കാരൻ അഖിലേഷിനു വേണ്ടി അഡ്വ. കെ ശ്രീകാന്തും, പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടരുടെ ചുമതലയുള്ള അഡ്വ. ചന്ദ്രമോഹനും കോടതിയിൽ ഹാജരായി. പ്രതി ശ്രുതി ചന്ദ്രശേഖരന് വേണ്ടി അഡ്വ. സാജിത്ത് കമ്മാടത്ത് ആണ് ഹാജരായത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രണ്ടുദിവസത്തെ വാദത്തിനു ശേഷമാണ് കോടതി ജാമ്യ ഹർജി നിരാകരിച്ചത്. തൃശ്ശൂരിലെ പോലീസുകാരൻ ശ്രീരാജിന് എതിരെയും മംഗലാപുരത്തെ സുജിത്തിനെതിരെയും തന്റെ പരാതിയിൽ എടുത്ത കേസ് പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തുന്ന പൊലീസ് ആണ് അഖിലേഷിനെ കൊണ്ട് തനിക്കെതിരെ പരാതി കൊടുപ്പിച്ചതെന്നും മകനെ ഉപദ്രവിച്ച സംഭവത്തിൽ പരാതി നൽകാനിരിക്കെയാണ് തനിക്കെതിരെ കേസെടുത്തതെന്നും ആയിരുന്നു കോടതിയിൽ പരാതിക്കാരിയുടെ വാദം.

    എന്നാൽ പണം വാങ്ങിയ ശേഷം തിരിച്ചു ചോദിക്കുമ്പോൾ ആണ് യുവതി പരാതി നൽകുന്നതെന്നും അഖിലേഷിനെ നൽകിയ ചെക്ക് ബാങ്കിൽ നിന്നും മടങ്ങിയപ്പോഴാണ് യുവതി അഖിലേഷിനെ കൊടുക്കാൻ ശ്രമിച്ചതെന്നും പരാതിക്കാരന് വേണ്ടി അഡ്വ. കെ. ശ്രീകാന്ത് കോടതിയിൽ വാദിച്ചു. ഐഎസ്ആർഒ എൻജിനീയർ ആണെന്നും ഐഎഎസ് ഉദ്യോഗസ്ഥയാണെന്നും തെറ്റിദ്ധരിപ്പിക്കാൻ യുവതി നിർമിച്ച വ്യാജ തിരിച്ചറിയൽ കാർഡുകളും വിവാഹ പരസ്യവും അഡ്വ ശ്രീകാന്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. മംഗലാപുരത്ത് യുവാവിനെതിരെ നൽകിയ പരാതിയിൽ ഐഎസ്ആർഒ ഉദ്യോഗസ്ഥയാണെന്ന് യുവതി സാക്ഷ്യപ്പെടുത്തിയതിന്റെ പകർപ്പും കോടതിയിൽ ഹാജരാക്കി. തുടർന്നാണ് മുൻകൂർ ജാമ്യ ഹരജി കോടതി തള്ളിയത്. പ്രതിക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷനും ശക്തിയായി എതിർത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Honey trap Shruthi Chandrashekar
    Latest News
    മലപ്പുറത്ത് റെയിൽവേ ട്രാക്കിന് സമീപം 14 കാരി കൊല്ലപ്പെട്ട നിലയിൽ; 16 കാരൻ കസ്റ്റഡിയിൽ
    16/01/2026
    ഉംറ തീർത്ഥാടക മക്കയിൽ നിര്യാതയായി
    16/01/2026
    സ്വർണ്ണനിധി തേടി ഖനനം ആരംഭിച്ച് കർണാടക സർക്കാർ
    16/01/2026
    മുസ്ലിം വോട്ടർമാരെ എസ്ഐആർ കരട് പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ബിജെപി പ്രവർത്തകരുടെ ഭീഷണി; ആത്മഹത്യ ചെയ്യുമെന്ന് ബിഎല്‍ഒ
    16/01/2026
    ഞങ്ങള്‍ ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നില്ല, ഏതൊരു ആക്രമണത്തിനും കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍
    16/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.