തിരുവനന്തപുരം– സംസ്ഥാത്ത് നാളെ മുതൽ വീണ്ടും ശക്തമായ മഴക്ക് മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്. ജൂൺ 22 മുതൽ ഒറ്റപ്പെട്ട മഴക്ക് മുന്നറിയിപ്പ് നൽകിയ കാലാവസ്ഥ വകുപ്പ്, സംസ്ഥാനത്തിന്റെ മദ്ധ്യ-വടക്ക് ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന ഏഴ് ജില്ലകളിലായി യെല്ലോ അലർട്ട് കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത മഴക്ക് പുറമേ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ശക്തമായ കാറ്റിന് കൂടി സാധ്യതയുണ്ട്.
22 ഞായറാഴ്ച കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകൾക്ക് ആണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പിന്നീടുള്ള ദിവസങ്ങളിൽ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകൾക്ക് മാത്രമായിരിക്കും യെല്ലോ അലർട്ട് ഉണ്ടായിരിക്കുക.
കേരള, കർണാടക, ലക്ഷദ്വീപ് മേഖലകളിലുള്ള മത്സ്യതൊഴിലാളികൾക്ക് ഇന്നേ ദിവസം (21-06-2025) മത്സ്യബന്ധനത്തിന് തടസ്സം ഉണ്ടാകില്ല. മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്ന വടക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയും, 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ശക്തമായ മഴക്കും ആണ് സാധ്യത