Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, August 1
    Breaking:
    • സൗദിയിലെ അസീർ പ്രവിശ്യയിലും കനത്ത മഴ, ജീപ്പ് ഡ്രൈവർ ഒഴുക്കിൽ പെട്ട് മുങ്ങി മരിച്ചു
    • കേരളത്തിലുടനീളം അതിതീവ്ര മഴ, മൂന്നു മരണം; പലയിടത്തും ഉരുൾപൊട്ടൽ, ജാഗ്രത പാലിക്കണം
    • എസ്. ശ്രീജിത്ത് ഡി.ജി.പി, സുരേഷ് രാജ് പുരോഹിതിനും ഡി.ജി.പിയായി സ്ഥാനക്കയറ്റം, ഉത്തരവ് പുറത്തിറങ്ങി
    • ബ്രോഡ് പീക്കിൽ ഹിമപാതം: എവറസ്റ്റ് കീഴടക്കിയ ആദ്യ ഒമാനി വനിത നാദിറ അൽ ഹാർത്തി അന്തരിച്ചു
    • ഇറ്റാലിയൻ ഫുട്ബോളിന്റെ സുവർണ താരം ഫ്രാങ്കോ ബറേസി അന്തരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    കേരളത്തിലുടനീളം അതിതീവ്ര മഴ, മൂന്നു മരണം; പലയിടത്തും ഉരുൾപൊട്ടൽ, ജാഗ്രത പാലിക്കണം

    പത്തനംതിട്ടയിലെ റാന്നി നഗരം പൂർണ്ണമായും മുങ്ങി. നിരവധി വീടുകൾ വെള്ളത്തിനടിയിൽ.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/08/2026 Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: കേരളത്തിലുടനീളം കനത്ത മഴ. മലയോരമേഖലയിൽ പലയിടത്തും ഉരുൾപൊട്ടലുണ്ടായി. മൂന്നുപേർ മരിച്ചു. കുടയത്തൂര്‍ അടൂര്‍മലയിലുണ്ടായ ഉരുള്‍പൊട്ടലിൽ ഒരാൾ മരിച്ചു. കുടയത്തൂർ ഏഴാം വാർഡിൽ മഷിക്കല്ലേൽ സുമതിയാണ് മരിച്ചത്. ഒരുവീട് പൂര്‍ണമായും മണ്ണിനടിയിലായി. രണ്ടുപേരെ രക്ഷപ്പെടുത്തി. കൊക്കയാര്‍ ചപ്പാത്ത് വെള്ളത്തില്‍ മുങ്ങി.

    വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണു കുടുങ്ങി കിടന്നയാളുടെ മൃതദേഹം കണ്ടെത്തി. ലീലാമണിയുടെ ബന്ധു വൈക്കം സ്വദേശി പ്രഭാകരൻ നായർ (72) ആണ് മരിച്ചത്. പൂഞ്ഞാർ പയ്യാനിത്തോട്ടത്തിൽ ഉരുൾ പൊട്ടലിൽ വീട് ഇടിഞ്ഞു വീണ സംഭവത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.
    പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഉപ്പുതറയില്‍ പൊലീസ് ജീപ്പിന് മുകളില്‍ മണ്ണിടിഞ്ഞുവീണു. പൊലീസുകാർ വാഹനം നിർത്തി ഇറങ്ങിയതിനാൽ ആർക്കും പരുക്കില്ല. ഇടുക്കി ഏലപ്പാറ ചെമ്മണ്ണ് ഭാഗത്ത്‌ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണു. ഈരാറ്റുപേട്ട– വാഗമണ്ണില്‍ റോഡിലേക്ക് മണ്ണിടിഞ്ഞ് ഗതാഗതതടസവും ഉണ്ടായി. കെ.കെ.റോഡിൽ വെള്ളം കയറി.

    കോട്ടയത്തിന്റെ കിഴക്കൻ മേഖലയിലും ശക്തമായ മഴ. മൂന്നിലവിൽ ഉരുൾ പൊട്ടി. കെഎസ്ആര്‍ടിസി പാലാ ഡിപ്പോയിലെ ഡ്രൈവർ രാജേഷിന്‍റെ വീട് പൂർണമായും ഒലിച്ച് പോയി. മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്.

    മറ്റു പ്രധാന വിവരങ്ങൾ:

    പത്തനംതിട്ട സീതത്തോട്ടിൽ കക്കാട്ടാറ് കരകവിഞ്ഞൊഴുകി വീടുകളിൽ വെള്ളം കയറി.
    താമരശ്ശേരി ചുരം ആറാം വളവിൽ മണ്ണിടിഞ്ഞു ഗതാഗതം മന്ദഗതിയിലായി.
    കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
    മലപ്പുറം കോട്ടക്കലിൽ ദേശീയ പാതയിൽ മണ്ണിടിഞ്ഞ് ഗതാഗതം മുടങ്ങി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kerala Rain
    Latest News
    സൗദിയിലെ അസീർ പ്രവിശ്യയിലും കനത്ത മഴ, ജീപ്പ് ഡ്രൈവർ ഒഴുക്കിൽ പെട്ട് മുങ്ങി മരിച്ചു
    01/08/2026
    കേരളത്തിലുടനീളം അതിതീവ്ര മഴ, മൂന്നു മരണം; പലയിടത്തും ഉരുൾപൊട്ടൽ, ജാഗ്രത പാലിക്കണം
    01/08/2026
    എസ്. ശ്രീജിത്ത് ഡി.ജി.പി, സുരേഷ് രാജ് പുരോഹിതിനും ഡി.ജി.പിയായി സ്ഥാനക്കയറ്റം, ഉത്തരവ് പുറത്തിറങ്ങി
    31/07/2026
    ബ്രോഡ് പീക്കിൽ ഹിമപാതം: എവറസ്റ്റ് കീഴടക്കിയ ആദ്യ ഒമാനി വനിത നാദിറ അൽ ഹാർത്തി അന്തരിച്ചു
    31/07/2026
    ഇറ്റാലിയൻ ഫുട്ബോളിന്റെ സുവർണ താരം ഫ്രാങ്കോ ബറേസി അന്തരിച്ചു
    31/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.