തൃശൂർ- റാപ്പ് ഗായകൻ വേടന്റെ ഫ്ലാറ്റിൽനിന്നും കഞ്ചാവ് കണ്ടെത്തി. വേടന്റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽനിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. പോലീസ് നടത്തിയ റെയ്ഡിലാണ് ഫ്ലാറ്റിനകത്തുനിന്ന് ഏഴു ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് വേടൻ എന്ന ഹിരൺ ദാസ് മുരളിയുടെ ഫ്ലാറ്റിൽ തൃപ്പൂണിത്തുറ പോലീസ് പരിശോധന നടത്തിയത്. ലഹരിക്കെതിരെ തന്റെ പരിപാടികളിൽ വേടൻ ശക്തമായ നിലപാട് സ്വീകരിക്കാറുണ്ടായിരുന്നു. വേടന്റെ ഫ്ലാറ്റിൽ റെയ്ഡ് നടക്കുമ്പോൾ നാലു സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം സിനിമാ സംവിധായകരായ അഷ്റഫ് ഹംസ, ഖാലിദ് റഹ്മാൻ എന്നിവരെ ഹൈബ്രിഡ് കഞ്ചാവുമായി എറണാകുളത്തെ ഫ്ലാറ്റിൽനിന്ന് പോലീസ് പിടികൂടിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group