തിരുവനന്തപുരം– പാറശാല പരശുവയ്ക്കലില്‍ പിതാവിന്റെ കയ്യില്‍ നിന്ന് നിലത്ത് വീണ നാലുവയസുകാരന്‍ മരിച്ചു. രജിന്‍-ധന്യ ദമ്പതികളുടെ ഏക മകനായ ഇമാന്‍ ആണ് മരിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്.
നഴ്‌സറിയിലേക്ക് കൊണ്ടു പോകാനായി കുട്ടിയെ എടുത്തുകൊണ്ട് നടക്കുന്നതിനിടെ കളിപ്പാട്ടത്തില്‍ ചവിട്ടി പിതാവ് കാല്‍വഴുതി വീഴുകയായിരുന്നു. തലയടിച്ചാണ് കുട്ടി നിലത്തു വീണത്. ഉടനെ എസ്.എ.ടി ആശുപത്രിയില്‍ എത്തിച്ചു ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ നടത്തിയെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ കുട്ടി മരിക്കുകയായിരുന്നു.
