കോട്ടയം- അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിക്ക് 4 വർഷം തടവ് ശിക്ഷ വിധിച്ച് കോട്ടയം വിജിലൻസ് കോടതി. 31 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ അധിക തടവ് അനുഭവിക്കേണ്ടി വരും.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തെത്തുടർന്ന് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 2003- 2007 കാലയളവിൽ 65,70,891 രൂപ സമ്പാദിച്ചെന്നാണ് വിജിലൻസ് റിപ്പോർട്ട്. തച്ചങ്കരിക്കെതിരെ തൃശൂർ സ്വദേശി പി.ഡി.ജോസഫ് നൽകിയ പരാതിയാണ് വിജിലൻസ് അന്വേഷണം നടത്തിയത്.
2007ൽ രജിസ്റ്റർ ചെയ്ത കേസിൽ നീണ്ട അന്വേഷണത്തിന് ശേഷമാണ് വിജിലൻസ് കോട്ടയം വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
അനധികൃത സ്വത്ത് കേസിന് പുറമെ അനുമതിയില്ലാത്ത വിദേശയാത്രകൾ, റിയാദ് സന്ദർശനം തുടങ്ങിയ വിഷയങ്ങളിലും തച്ചങ്കരി അച്ചടക്ക നടപടികൾ നേരിട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







