മലപ്പുറം- കഴിഞ്ഞ ദിവസം ടി.കെ കോളനയിൽ കോട്ടപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ കാണാതായ സജിതയുടെ കുടുംബത്തിന് അടിയന്തിര ആശ്വാസമായി 25,000 രൂപ നൽകുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചതായി പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീർ അറിയിച്ചു. അപകടത്തിൽപെട്ട ടി.കെ.കോളനിയിലെ സജിതയുടെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിക്കാനെത്തിയതായിരുന്നു സാദിഖലി തങ്ങൾ. മുഖ്യമന്ത്രി വിഡി.സദീശൻ,വ്യവസായ-ഐ.ടി.വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി,പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീർ, റവന്യൂ വകുപ്പ് മന്ത്രി എ.പി.അനിൽകുമാർ, എന്നിവർക്കൊപ്പമാണ് സാദിഖലി തങ്ങൾ എത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







