Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, May 12
    Breaking:
    • ഗള്‍ഫ് രാജ്യങ്ങളെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് ഉപയോഗിക്കരുതെന്ന് ഖത്തര്‍
    • സുഹ്റ മമ്പാട് ലീഗിന് കൊണ്ട വെയിലൊന്നും നിങ്ങൾക്കറിയില്ല, വികാര നിർഭര കുറിപ്പുമായി മുസ്ലിം ലീഗ് നേതാവ്
    • ഫേസ്‌ബുക്ക് സൗഹൃദം കൊലപാതകത്തിൽ കലാശിച്ചു; പ്രതികളെ കുടുക്കിയത് നോട്ടുബുക്ക്​
    • ഇറാഖി മരുഭൂമിയില്‍ ഇസ്രായില്‍ സൈനിക താവളം കണ്ടെത്തിയ ഇടയന്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു
    • റെവല്യൂഷണറി ഗാര്‍ഡിനു വേണ്ടി ചാരവൃത്തി; ബഹ്‌റൈനില്‍ വനിത അടക്കം മൂന്നു പേര്‍ക്ക് ജീവപര്യന്തം തടവ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    സുഹ്റ മമ്പാട് ലീഗിന് കൊണ്ട വെയിലൊന്നും നിങ്ങൾക്കറിയില്ല, വികാര നിർഭര കുറിപ്പുമായി മുസ്ലിം ലീഗ് നേതാവ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/05/2026 Kerala Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മലപ്പുറം- കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽനിന്ന് നിയമസഭയിലേക്ക് വിജയിച്ച ഫാത്തിമ തഹലിയയെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പരാമർശിച്ചില്ലെന്ന് ആരോപിച്ച് സൈബർ അതിക്രമം നേരിട്ട വനിതാ മുസ്ലിം ലീഗ് നേതാവ് സുഹറ മമ്പാടിനെ പിന്തുണച്ച് വൈകാരിക കുറിപ്പ് പങ്കിട്ട് മുൻ എം.എസ്.എഫ് നേതാവ്. മുസ്ലിം ലീഗിന് വേണ്ടി സുഹറ മമ്പാട് നടന്ന വഴികൾ വിവരിച്ചാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

    ഫെയ്സ്ബുക്ക് കുറിപ്പിൽനിന്ന്

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മൊബൈൽ ഫോണുകൾ ഇല്ലാത്ത കാലത്ത്, കൈക്കുഞ്ഞുങ്ങളെയും ഒക്കത്ത് വെച്ച് കാസർഗോഡ് മുതൽ എറണാകുളം വരെ പാർട്ടിക്കായി ബസ്സു കയറിയ ഒരു കാലമുണ്ടായിരുന്നു സുഹ്റ മമ്പാടിന്. പ്രസംഗവേദികൾ കഴിഞ്ഞ് രാത്രി വൈകി മക്കളുമായി ചങ്ങരംകുളത്തെ അങ്ങാടിയിൽ ബസ്സിറങ്ങുമ്പോൾ, തണലായി നിന്നത് ഭർത്താവ് അദ്റുക്ക മാത്രമായിരുന്നു. മണ്ണാർക്കാട് എം.ഇ.എസ് കോളേജിലെ എം.എസ്.എഫ് വേദിയിൽ നിന്ന് തുടങ്ങിയ ആ പ്രസംഗം പിന്നീട് കേരളമൊട്ടാകെയുള്ള സ്ത്രീമനസ്സുകളിൽ രാഷ്ട്രീയത്തിന്റെ വെളിച്ചമായി പടർന്നു.

    അധികാരത്തിലല്ല, ഹൃദയങ്ങളിലാണ് സ്ഥാനം
    മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ മാതൃകാപരമായ ഭരണം കാഴ്ചവെച്ചപ്പോഴും അവർ ഒരു സാധാരണ പ്രവർത്തകയുടെ ലാളിത്യം കൈവിട്ടില്ല. അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പോലും ഡൽഹിയിൽ വെച്ച് ആ ഭരണസമിതിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചത് ചരിത്രം. എന്നാൽ, ആ പദവികളേക്കാളും സുഹ്‌റ മമ്പാട് എന്ന നേതാവിനെ അടയാളപ്പെടുത്തുന്നത് അവരുടെ കരുണയാണ്.
    രണ്ട് വർഷം മുമ്പുള്ള ഒരു നോമ്പുകാലം. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസും കൂട്ടരും അറസ്റ്റ് ചെയ്യപ്പെട്ട് പൊന്നാനി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കപ്പെടുമ്പോൾ, രാത്രി വൈകുവോളം സുഹ്‌റത്ത അവിടെയുണ്ടായിരുന്നു. “മക്കളെ വിടട്ടെ, അവരൊന്നും കഴിച്ചിട്ടുണ്ടാകില്ല” എന്ന ആ വാക്കുകളിൽ ഒരു നേതാവിനേക്കാൾ ഉപരി ഒരു ഉമ്മയുടെയും സഹോദരിയുടെയും കരുതലാണുണ്ടായിരുന്നത്.

    ഏതൊരു സാധാരണ പ്രവർത്തകന്റെ വീട്ടിൽ മരണമുണ്ടായാലും അവർ ഓടിയെത്തും. പുറത്തെ ആൾക്കൂട്ടത്തിലല്ല, മറിച്ച് അകത്തെ വേദനകളിൽ ആശ്വാസം പകരാൻ അവർ സമയം കണ്ടെത്തും. പരിഭവങ്ങൾ ഉണ്ടാകുമ്പോഴും ആരോടും പകയില്ലാത്ത ആ മനസ്സ് അവരെ മറ്റുള്ളവരിൽ നിന്ന് വേറിട്ടുനിർത്തുന്നു.

    വയസ്സാവുക എന്നത് ഒരു തെറ്റല്ല. രാഷ്ട്രീയത്തിൽ വിയോജിപ്പുകൾ സ്വാഭാവികമാണ്. പക്ഷേ, ആ വിയോജിപ്പുകൾ പ്രകടിപ്പിക്കേണ്ടത് മാന്യമായ ഭാഷയിലാകണം. സ്വന്തം സഹപ്രവർത്തകരോട് പോലും അസഹിഷ്ണുത കാണിക്കുന്ന ഒരു തലമുറയ്ക്ക് സുഹ്‌റ മമ്പാടിന്റെ ജീവിതം ഒരു പാഠമാണ്.

    അപഹസിക്കുന്നവർക്കും സൈബർ ആക്രമണം നടത്തുന്നവർക്കും ആ സ്നേഹത്തിന്റെ ആഴം മനസ്സിലാകണമെന്നില്ല. പക്ഷേ, മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് വേണ്ടി വിയർപ്പൊഴുക്കിയ, പ്രവർത്തകരെ സ്വന്തം മക്കളായി കണ്ട ആ സുഹ്‌റത്ത എന്നും ആദരവോടെ തന്നെ ഓർമ്മിക്കപ്പെടും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഗള്‍ഫ് രാജ്യങ്ങളെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് ഉപയോഗിക്കരുതെന്ന് ഖത്തര്‍
    12/05/2026
    സുഹ്റ മമ്പാട് ലീഗിന് കൊണ്ട വെയിലൊന്നും നിങ്ങൾക്കറിയില്ല, വികാര നിർഭര കുറിപ്പുമായി മുസ്ലിം ലീഗ് നേതാവ്
    12/05/2026
    ഫേസ്‌ബുക്ക് സൗഹൃദം കൊലപാതകത്തിൽ കലാശിച്ചു; പ്രതികളെ കുടുക്കിയത് നോട്ടുബുക്ക്​
    12/05/2026
    ഇറാഖി മരുഭൂമിയില്‍ ഇസ്രായില്‍ സൈനിക താവളം കണ്ടെത്തിയ ഇടയന്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു
    12/05/2026
    റെവല്യൂഷണറി ഗാര്‍ഡിനു വേണ്ടി ചാരവൃത്തി; ബഹ്‌റൈനില്‍ വനിത അടക്കം മൂന്നു പേര്‍ക്ക് ജീവപര്യന്തം തടവ്
    12/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.