ആലപ്പുഴ- എക്‌സാലോജിക് കേസിൽ തനിക്കും മകൾക്കും നേരെ നടക്കുന്നത് രാഷ്ട്രീയ പകപോക്കലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മാസപ്പടി കേസ് പാർട്ടിക്ക് എതിരായ നീക്കമാണെന്നും പിണറായി പറഞ്ഞു. സി.പി.ഐ.എം ആലപ്പുഴ ജില്ലാ വിശാലസമിതി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
എൽ.ഡി.എഫിനെതിരെയുള്ള നീക്കമാണ് എക്‌സാലോജിക് കേസ്. നിന്നെയല്ല നിന്റെയച്ഛനെ നോക്കുന്നു എന്ന തരത്തിലാണ് വീണയ്‌ക്കെതിരായ മാസപ്പടി കേസ് ഉണ്ടായത്. അച്ഛനിതെല്ലാം എത്ര കണ്ടതാണെന്ന് ഇവർക്കറിയില്ല. തന്നിലൂടെ പാർട്ടിയെ ലക്ഷ്യം വെവച്ചുള്ള നീക്കത്തിൽ ബി.ജെ.പിക്കൊപ്പം കോൺഗ്രസും ചേർന്നിരിക്കുകയാണെന്നും പിണറായി പറഞ്ഞു.
എക്‌സാലോജിക് – സി.എം.ആർ.എൽ കരാർ ഉണ്ടാക്കിയിരുന്നു. അതുപ്രകാരം സി.എം.ആർ.എല്ലിന് സേവനം നൽകുകയും ചെയ്തു. കരാർ കൃത്യമാണെന്ന് പിണറായി വിജയൻ വിശദീകരിച്ചു. അതിന്റെ പ്രതിഫലം എക്‌സാലോജിക് സ്വീകരിച്ചു. ആ പണം കാണാനില്ല എന്ന് പറഞ്ഞാൽ കുറ്റമാണ്. പക്ഷേ പക്ഷെ പണം കണക്കിൽ ഉണ്ട്. നിയമപ്രകാരം എല്ലാ നികുതികളും അടച്ചാണ് പണം സ്വീകരിച്ചതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
രാഷ്ട്രീയ ലക്ഷ്യത്തോടെ കേന്ദ്ര സർക്കാരായാലും സംസ്ഥാന സർക്കാരായാലും നടത്തുന്ന നീക്കങ്ങളെ ശക്തമായി തുറന്നുകാട്ടി പ്രതിരോധിക്കുക എന്നത് തന്നെയാണ് നമ്മുടെ കേരളം സ്വീകരിക്കാൻ പോകുന്നത്. സി.പി.ഐ.എമ്മും ആ വഴി തന്നെ നീങ്ങുമെന്നും പിണറായി വിജയൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







