Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, September 21
    Breaking:
    • ജിദ്ദ റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റിവെച്ചു; അടുത്ത പതിപ്പ് 2027-ൽ നടക്കും
    • അൽ അഖ്‌സ മസ്ജിദിലെ യഹൂദ അതിക്രമം; ലോകമെമ്പാടുമുള്ള മുസ്‌ലിംകൾക്ക് നേരെയുള്ള പ്രകോപനമെന്ന് സൗദി
    • കേവലം മരുന്ന് നൽകലല്ല; ആരോഗ്യപരിപാലനത്തിലെ ക്ലിനിക്കൽ വിദഗ്ദ്ധനാണ് ഫാർമസിസ്റ്റ്
    • വിശുദ്ധ ഹറം മുഅദ്ദിൻ ശൈഖ് ഇബ്രാഹിം അൽമദനി നിര്യാതനായി
    • ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദിന്റെ സഹോദരൻ ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    വൈറ്റിലയിലെ ആർമി ടവറുകൾ പൊളിച്ചു നീക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/02/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി : നിർമ്മാണപ്പിഴവ് മൂലം അപകടാവസ്ഥയിലായ വൈറ്റിലയിൽ സൈനികർക്കായി നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയത്തിലെ രണ്ട് ടവറുകൾ പൊളിച്ചു നീക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. ബി,​ സി ടവറുകൾ പൊളിച്ചു നീക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. ആറുവ‌ർഷം മുമ്പ് നിർമ്മിച്ച 29 നിലകൾ വീതമുള്ള ടവറുകളാണ് പൊളിക്കുന്നത്. വൈറ്റിലയ്ക്കടുത്ത് സിൽവർ സാൻഡ് ഐലൻഡിലാണ് ചന്ദേർകുഞ്ച് എന്ന പേരിൽ ഫ്ലാറ്റ് സമുച്ചയങ്ങളാണുള്ളത്. മൂന്നു ടവറുകളിലായി 264 ഫ്ലാറ്റുകളാണ് ഇവിടെയുള്ളത്.

    ഫ്ളാറ്റുകൾ സുരക്ഷിതമല്ലെന്ന് കാണിച്ച് താമസക്കാർ തന്നെ നൽകിയ ഹർജിയിലാണ് ഉത്തരവ്,​ സൈനിക ഉദ്യോഗസ്ഥർ,​ വിമുക്ത ഭടന്മാർ എന്നിവർക്കായി 2018ലാണ് ഫ്ളാറ്റ് നിർമ്മിച്ചത്. ബലക്ഷയം സംഭവിച്ച ഫ്ലാറ്റിന്റെ രണ്ട് ടവറുകളിൽ താമസക്കാർ തുടരുന്നത് സുരക്ഷിതമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. രണ്ട് ടവറുകൾ പൊളിച്ചു നീക്കാനും പുതിയത് പണിയാനും ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷന് കോടതി നിർദ്ദേശം നൽകി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഫ്ലാറ്റുകൾ പൊളിച്ച് വിൽക്കുന്നതിനും പുതിയത് പണിയുന്നതിനും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കണമെന്നും നിലവിലുള്ള ഫ്ലാറ്റുകളുടെ അതേ സൗകര്യവും വലുപ്പവും പുതുതായി നിർമ്മിക്കുന്ന ഫ്ലാറ്റുകൾക്ക് വേണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഫ്ലാറ്റുകളിലെ താമസക്കാർക്ക് പ്രതിമാസ വാടക നൽകണമെന്നും പുതിയ ഫ്ലാറ്റുകളുടെ നിർമ്മാണം പൂർത്തിയാകും വരെ അത് തുടരണമെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. 21000 മുതൽ 23000 രൂപ വരെ മാസ വാടക ഇനത്തിൽ നൽകണമെന്നാണ് നിർദ്ദേശം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ജിദ്ദ റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റിവെച്ചു; അടുത്ത പതിപ്പ് 2027-ൽ നടക്കും
    21/09/2026
    അൽ അഖ്‌സ മസ്ജിദിലെ യഹൂദ അതിക്രമം; ലോകമെമ്പാടുമുള്ള മുസ്‌ലിംകൾക്ക് നേരെയുള്ള പ്രകോപനമെന്ന് സൗദി
    21/09/2026
    കേവലം മരുന്ന് നൽകലല്ല; ആരോഗ്യപരിപാലനത്തിലെ ക്ലിനിക്കൽ വിദഗ്ദ്ധനാണ് ഫാർമസിസ്റ്റ്
    21/09/2026
    വിശുദ്ധ ഹറം മുഅദ്ദിൻ ശൈഖ് ഇബ്രാഹിം അൽമദനി നിര്യാതനായി
    21/09/2026
    ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദിന്റെ സഹോദരൻ ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു
    21/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version