എടപ്പാൾ- തൃശ്ശൂർ കോഴിക്കോട് സംസ്ഥാനപാതയിൽ എടപ്പാളിനടുത്ത മാനൂരിൽ കെ.എ.സ്ആർ.ടി.സി ബസ്സും ടൂറിസ്റ്റ് ബസ് കൂട്ടിയിടിച്ച് 40 പേർക്ക് പരിക്ക്. മൂന്നുപേരുടെ നില ഗുരുതരം. പരിക്കേറ്റവരെ എടപ്പാൾ, കോട്ടക്കൽ, തൃശ്ശൂർ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സും, എറണാകുളത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസ്സും ആണ് കൂട്ടിയിടിച്ചത്.
