മലപ്പുറം– മലപ്പുറം മഞ്ചേരിയിൽ 10 മാസം പ്രായമുള്ള കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങിയ ബോട്ടിൽ അടപ്പ് പുറത്തെടുത്ത് രക്ഷകരായി മഞ്ചേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാർ. മുട്ടിപ്പാലം സ്വദേശികളുടെ ആൺ കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങിയ അടപ്പാണ് ഡോക്ടർമാർ പുറത്തെടുത്തത്. കളിക്കുന്നതിനിടെ കുട്ടി അടപ്പ് വിഴുങ്ങുയതിനെ തുടർന്ന് ശ്വാസതടസം അനുഭവപ്പെടുകയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
എന്നാൽ അടപ്പ് പുറത്തെടുക്കാൻ സാധിക്കാത്തതിനാൽ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചു. പിന്നീട് നീണ്ട പരിശ്രമത്തിനൊടുവിലാണ് കുട്ടിയുടെ തൊണ്ടയിൽ നിന്നും അടപ്പ് പുറത്തെടുത്തത്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിതം വിഭാഗം മേധാവി ഡോ. ഷാനവാസ്, ഡോ. സ്നേഹ, ഡോ . സയൻ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



