Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Sunday, June 29
    Breaking:
    • ഇന്റർ മയാമിയെ മുക്കി പിഎസ്ജി ലോകകപ്പ് ക്വാർട്ടറിൽ; മെസ്സിയും സംഘവും പുറത്ത്
    • റബ്ബറില്‍ നിന്ന് റംബൂട്ടാനിലേക്ക്; ലക്ഷങ്ങള്‍ നേടുന്ന കൃഷിയിലേക്ക് എഞ്ചിനീയര്‍ ബിജു നടന്ന വഴികള്‍
    • വെളിച്ചെണ്ണയ്ക്ക് ‘തീ’ പിടിക്കുന്നു; ചില്ലറ വിപണിയില്‍ വില ലിറ്ററിന് 470 രൂപ വരെ
    • എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി കൊല്ലം ചാത്തന്നൂരിലെ ആദര്‍ശ്, ബംഗാളില്‍ നിന്നുള്ള ശ്രീജന്‍ ഭട്ടാചാര്യ ജനറല്‍സെക്രട്ടറി
    • ഐ.എ.ഇ.എ. മേധാവിയെ അറസ്റ്റ് ചെയ്ത് വധിക്കണമെന്ന ഇറാന്റെ ആഹ്വാനങ്ങളെ അപലപിച്ച് അമേരിക്ക
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Kerala

    പാലക്കാട് സരിന്‍ തന്നെ, ചേലക്കരയിൽ മുന്‍ എംഎല്‍എ യു.ആര്‍ പ്രദീപ്; പ്രഖ്യാപിച്ച് സിപിഎം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/10/2024 Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഎം. പാലക്കാട് മണ്ഡലത്തില്‍ സിപിഎം സ്വതന്ത്രനായി കോണ്‍ഗ്രസ് വിട്ട് വന്ന പി. സരിന്‍ മത്സരിക്കും. ചേലക്കരയില്‍ മുന്‍ എംഎല്‍എ യുആര്‍ പ്രദീപ് സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ആണ് പ്രഖ്യാപനം നടത്തിയത്. പാര്‍ട്ടി ചിഹ്നത്തിലായിരിക്കില്ല മറിച്ച് സ്വതന്ത്രനായിട്ടാകും സരിന്‍ പാലക്കാട് മത്സരിക്കുക.

    പാലക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് സീറ്റ് നല്‍കിയതിന് പിന്നാലെ എതിര്‍പ്പ് പരസ്യമാക്കി പാര്‍ട്ടിയുടെ ഡിജിറ്റല്‍ മീഡിയ കണ്‍വീനറായ സരിന്‍ വാര്‍ത്താസമ്മേളനം വിളിക്കുകയും നേതൃത്വത്തിനെതിരെ ആഞ്ഞടിക്കുകയും ചെയ്തിരുന്നു. ഒരാളുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങി സീറ്റ് വിട്ടുകൊടുത്തുവെന്ന് മുന്‍ എംഎല്‍എയും വടകര എംപിയുമായ ഷാഫി പറമ്പിലിനെ ലക്ഷ്യം വെച്ച് സരിന്‍ തുറന്നടിച്ചിരുന്നു. പിന്നീട് പ്രതിപക്ഷ നേതാവിനേയും ഷാഫിയേയും പരസ്യമായി തന്നെ സരിന്‍ തള്ളിപ്പറഞ്ഞിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വം പുനഃപരിശോധിക്കണമെന്ന് സരിന്‍ ആവശ്യപ്പെട്ടെങ്കിലും പാര്‍ട്ടി വഴങ്ങിയില്ല. ഇതോടെയാണ് സരിന്‍ പാര്‍ട്ടി വിട്ട് പുറത്തേക്ക് വരുന്ന സാഹചര്യമുണ്ടായത്. നേതൃത്വത്തിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച സരിന് സിപിഎം പിന്തുണ നല്‍കുകയും ചെയ്തു. സരിന്റെ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചപ്പോള്‍ തന്നെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഉറപ്പ് വന്നിരുന്നു. സരിനെ ഒപ്പം കൂട്ടുന്നത് ഗുണം ചെയ്യുമെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തുകയും ചെയ്തതോടെ ഔദ്യോഗിക പ്രഖ്യാപനം മാത്രമായിരുന്നു ബാക്കിയുള്ളത്.

    ഇന്ന് രാവിലെ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ സരിന് വന്‍ സ്വീകരണമാണ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ നല്‍കിയത്. മന്ത്രി എംബി രാജേഷിനെ സന്ദര്‍ശിച്ച ശേഷം പാര്‍ട്ടി ഓഫീസിലെത്തിയ സരിനെ ചുവന്ന ഷാള്‍ അണിയിച്ചാണ് മുന്‍ മന്ത്രിയും കേന്ദ്ര കമ്മിറ്റി അംഗവുമായ എ.കെ ബാലന്‍ സ്വീകരിച്ചത്. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളായി പാര്‍ട്ടി മൂന്നാം സ്ഥാനത്തുള്ള മണ്ഡലത്തിലാണ് സരിനെ സ്വതന്ത്രനാക്കി സിപിഎം ഭാഗ്യം പരീക്ഷിക്കുന്നത്. കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് 2016, 2021 തിരഞ്ഞെടുപ്പുകളില്‍ പ്രധാന മത്സരം നടന്നത്.

    ചേലക്കരയിൽ മന്ത്രി കെ രാധാകൃഷ്ന്‍ ലോക്‌സഭയിലേക്ക് വിജയിച്ച് പോയ സാഹചര്യത്തിലാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വന്നത്. 1996 മുതല്‍ ഇടതിന് ഒപ്പം നില്‍ക്കുന്ന മണ്ഡലമാണ് ചേലക്കര. 1996-2011 വരെ തുടര്‍ച്ചയായി അഞ്ച് തവണ രാധാകൃഷ്ണനെ ചേലക്കര നിയമസഭയിലേക്കയച്ചു. പിന്നീട് അദ്ദേഹം സംഘടനാരംഗത്തേക്ക് മാറിയപ്പോള്‍ 2016ല്‍ യുആര്‍ പ്രദീപ് ആണ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. കോണ്‍ഗ്രസിലെ കെഎ തുളസിയെ പതിനായിരത്തിലധികം വോട്ടുകള്‍ക്കാണ് പ്രദീപ് തോല്‍പ്പിച്ചത്. രമ്യ ഹരിദാസാണ് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഇന്റർ മയാമിയെ മുക്കി പിഎസ്ജി ലോകകപ്പ് ക്വാർട്ടറിൽ; മെസ്സിയും സംഘവും പുറത്ത്
    29/06/2025
    റബ്ബറില്‍ നിന്ന് റംബൂട്ടാനിലേക്ക്; ലക്ഷങ്ങള്‍ നേടുന്ന കൃഷിയിലേക്ക് എഞ്ചിനീയര്‍ ബിജു നടന്ന വഴികള്‍
    29/06/2025
    വെളിച്ചെണ്ണയ്ക്ക് ‘തീ’ പിടിക്കുന്നു; ചില്ലറ വിപണിയില്‍ വില ലിറ്ററിന് 470 രൂപ വരെ
    29/06/2025
    എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി കൊല്ലം ചാത്തന്നൂരിലെ ആദര്‍ശ്, ബംഗാളില്‍ നിന്നുള്ള ശ്രീജന്‍ ഭട്ടാചാര്യ ജനറല്‍സെക്രട്ടറി
    29/06/2025
    ഐ.എ.ഇ.എ. മേധാവിയെ അറസ്റ്റ് ചെയ്ത് വധിക്കണമെന്ന ഇറാന്റെ ആഹ്വാനങ്ങളെ അപലപിച്ച് അമേരിക്ക
    29/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.