കൊച്ചി- പുലിപ്പല്ല് മാല അണിഞ്ഞതിന്റെ പേരിൽ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയിലായ വേടന്റെ കാര്യം സജീവമായ ചർച്ചയാകുന്നതിനിടെ സുരേഷ് ഗോപിയുടെ കഴുത്തിലെ പുലിപ്പല്ല് മാലയും പുറത്തിട്ട് സമൂഹമാധ്യമങ്ങൾ. തൃശൂർ റൗണ്ടിൽ പ്രദക്ഷിണവും കണ്ണൂരിൽ ക്ഷേത്രദർശനവും നടത്തുന്ന സുരേഷ് ഗോപിയുടെ ചിത്രമാണ് പലരും പങ്കുവെക്കുന്നത്.
കേരള വനംവകുപ്പും പോലീസും ഇക്കാര്യം കൂടി പരിശോധിച്ച് വേട്ടയാടൽ വകുപ്പിട്ട് 7 വർഷം ജയിലിൽ കിടക്കാവുന്ന തരത്തിൽ കേസും അറസ്റ്റും നടത്തുമായിരിക്കുമെന്നും സുരേഷ് ഗോപി എന്തായാലും 40 രൂപയുടെ ഡ്യൂപ്ലിക്കേറ്റ് പുലിപ്പല്ല് ഇടാൻ യാതൊരു സാധ്യതയുമില്ലെന്നും ഇതുമായി ബന്ധപ്പെട്ട് പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group