മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ. നീറാട് എളയിടത്ത് ഉമറലിയുടെ മകൾ മെഹറുബ(20)യാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടു മണിയോടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊണ്ടോട്ടി ഗവ. കോളജിൽ രണ്ടാം വർഷ ബിഎ (ഉറുദു) വിദ്യാർഥിയാണ്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group