കണ്ണൂര്‍ – രാഹുല്‍ ഗാന്ധിയുടെ ഡി എന്‍ എ പരിശോധിക്കണമെന്നും
നെഹ്റുവിന്റെ കുടുംബത്തില്‍ നിന്നുള്ളയാളാണോ രാഹുലെന്ന് സംശയമുണ്ടെന്നുമുള്ള പി വി അന്‍വര്‍ എം എല്‍ എയുടെ വിവാദ പരാമര്‍ശം തള്ളാതെ മുഖ്യമന്ത്രി പിണറായി വിജയന്. ഗൗരവമേറിയ രാഷ്ട്രീയ പ്രവര്ത്തകന് എന്ന നില രാഹുല്‍ ഗാന്ധിക്ക് ഉണ്ടായിട്ടില്ല. കേരളത്തില്‍ വന്ന് ബി ജെ പിയെ സഹായിക്കുന്ന നിലപാട് എടുത്തു. ഒരു മാറ്റവും രാഹുലിന് വന്നിട്ടില്ല എന്നാണ് മനസ്സിലാകുന്നത്. പറയുമ്പോള്‍ തിരിച്ചുകിട്ടും എന്ന് രാഹുലും ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group