Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, September 18
    Breaking:
    • യു.എൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് അമേരിക്ക ഔദ്യോഗികമായി പിന്മാറി
    • ഇന്തോനേഷ്യയിൽ വ്യഭിചാരക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട യുവതിക്കും യുവാവിനും 100 വീതം ചാട്ടവാറടി നൽകി
    • ഹൂത്തികളെ ഇറാൻ നിയന്ത്രിക്കണമെന്ന്, സൗദി അറേബ്യയെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറെന്നും പാക് സൈനിക വക്താവ്
    • സി.എച്ച് മുഹമ്മദ് കോയ ദേശീയ സെമിനാറിന് ഒരുങ്ങി കാലിക്കറ്റ് സർവകലാശാല: ഇപ്പോൾ രജിസ്റ്റർ ചെയ്യാം
    • ഇറാനെതിരായ ഉപരോധം: യു.എൻ വിദഗ്ധ സമിതിയുടെ കാലാവധി നീട്ടാനുള്ള നീക്കം എതിർത്ത് റഷ്യയും ചൈനയും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    സി.എച്ച് മുഹമ്മദ് കോയ ദേശീയ സെമിനാറിന് ഒരുങ്ങി കാലിക്കറ്റ് സർവകലാശാല: ഇപ്പോൾ രജിസ്റ്റർ ചെയ്യാം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/09/2026 Kerala Latest Top News 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തേഞ്ഞിപ്പലം- കാലിക്കറ്റ് സർവകലാശാല സി.എച്ച് മുഹമ്മദ് കോയ ചെയർ ഫോർ സ്റ്റഡീസ് ഓൺ ഡെവലപ്പിങ് സൊസൈറ്റീസ് സംഘടിപ്പിക്കുന്ന മൂന്നാമത് സി.എച്ച് മുഹമ്മദ് കോയ ദേശീയ സെമിനാർ സെപ്തംബർ 26, 27 തീയതികളിൽ നടക്കും. ജനാധിപത്യവും വികസനവും: സാധ്യതകൾ, വെല്ലുവിളികൾ എന്ന പ്രമേയത്തിൽ നടക്കുന്ന ദ്വിദിന സെമിനാറിൽ അക്കാദമിക്, രാഷ്ട്രീയരംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.
    സർവകലാശാല ക്യാംപസിലെ സെമിനാർ കോപ്ലക്സിൽ നടക്കുന്ന സെമിനാറിൽ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും രാഷ്ട്രീയ പങ്കാളിത്തവും മുതൽ കേരള വികസന മാതൃക, ലിംഗനീതി, അധികാരഘടന, വികസനാനുകൂല്യങ്ങളിലെ അന്തരം തുടങ്ങിയ സമകാലിക വിഷയങ്ങൾ വിവിധ സെഷനുകളിലായി ചർച്ചയാകും.
    26ന് രാവിലെ 11ന് ഗ്രേസ് എജ്യുക്കേഷൻ അസോസിയേഷൻ ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സെമിനാർ ഉദ്ഘാടനം ചെയ്യും. സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. പി. രവീന്ദ്രൻ അധ്യക്ഷത വഹിക്കും. വ്യവസായ, ഐ.ടി വകുപ്പു മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയാകും.
    സെമിനാർ സംഘാടക സമിതി ചെയർമാൻ ഡോ. എം. കെ. മുനീർ, ടി.വി. ഇബ്രാഹിം എംഎൽഎ, സർവകലാശാല പ്രൊ വൈസ് ചാൻസലർ പ്രൊഫ. ഡോ. റഷീദ് അഹമ്മദ്, ഗ്രന്ഥകാരനും ചിന്തകനുമായ എം.സി വടകര, സി എച്ച് മുഹമ്മദ്കോയ ചെയർ സ്ഥാപക ഡയക്ടറും പി ആർ ഡി മുൻ ഡെപ്യൂട്ടി ഡയരക്ടറുമായ പി.എ റഷീദ്, സംഘാടക സമിതി വൈസ് ചെയർമാൻ ഡോ. വി.പി അബ്ദുൽ ഹമീദ്, സംഘാടക സമിതി ജനറൽ കൺവീനറും സി.എച്ച് മുഹമ്മദ് കോയ ചെയർ ഡയരക്ടറുമായ ഖാദർ പാലാഴി സംസാരിക്കും.
    രാവിലെ 10ന് നടക്കുന്ന ആദ്യ അക്കാദമിക് സെഷൻ ഇന്ത്യൻ ജനാധിപത്യത്തിലെ ന്യൂനപക്ഷങ്ങളുടെ പങ്കാളിത്തവും പ്രാതിനിധ്യവും ചർച്ച ചെയ്യും. ഡോ. നൗഷാദ് തൂമ്പത്ത് (പോളിസി ആൻഡ് റിസർച്ച് ഇനീഷ്യേറ്റീവ്), ഡോ. നാരായണൻ എം. ശങ്കരൻ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻഡ് റിസർച്ച്, ചെതലയം) എന്നിവർ പ്രഭാഷണം നടത്തും. നിയമ ഗവേഷക അഡ്വ. തൊഹാനി അധ്യക്ഷത വഹിക്കും.
    ജനാധിപത്യവും വികസനവും: സാധ്യതകൾ, വെല്ലുവിളികൾ എന്ന സെമിനാർ മുഖ്യപ്രമേയം അനുബന്ധമായി സി.എച്ച്. മുഹമ്മദ് കോയ ചെയർ വിസിറ്റിങ് പ്രൊഫസറും നാഷണൽ ലോ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറുമായ ഡോ. ജി. മോഹൻ ഗോപാൽ സംസാരിക്കും. ഡോ. സാബിർ നവാസ് (അസിസ്റ്റന്റ് പ്രഫസർ, പുളിക്കൽ എം.യു.എ കോളജ്) ആമുഖ സംസാരം നിർവഹിക്കും. ഡോ. ആബിദ ഫാറൂഖി (മെമ്പർ സെക്രട്ടറി, കേരള സ്റ്റേറ്റ് ഹയർ എജ്യുക്കേഷൻ കൗൺസിൽ) അധ്യക്ഷയാകും.
    ‘കേരള മോഡൽ വികസനത്തിന്റെ ചരിത്രവും അതിന്റെ ആഖ്യാനങ്ങളും’ പരിശോധിക്കുന്ന സെഷനിൽ യൂസുഫ് അലി (സെന്റർ ഫോർ ദ സ്റ്റഡി ഓഫ് സോഷ്യൽ ഇൻക്ലൂഷൻ, ജാമിഅ മില്ലിയ ഇസ്ലാമിയ), രാഷ്ട്രീയ നിരീക്ഷകൻ ഡോ. ജിന്റോ ജോൺ എന്നിവർ പങ്കെടുക്കും. കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. എ.കെ ഷാഹിന മോൾ മോഡറേറ്ററാകും.
    ആദ്യദിനം വൈകീട്ട് 5.30ന് മാപ്പിളപ്പാട്ട് സാംസ്‌കാരിക ചർച്ച നടക്കും. മാപ്പിളപ്പാട്ടിന്റെ ആവിഷ്‌കാര രീതിയെക്കുറിച്ച് ഡോ. അഭിലാഷ് മലയിൽ (യാഗ്യലോണിയൻ സർവ്വകലാശാല, പോളണ്ട്) പ്രഭാഷണം നടത്തും. തുടർന്ന് സംഗീത സദസ്സ് നടക്കും.
    27ന് രണ്ടാം ദിനം ആദ്യ സെഷൻ ജനാധിപത്യത്തിലെ അധികാരഘടനയും ലിംഗവിവേചനവും ചർച്ച ചെയ്യും. എഴുത്തുകാരിയും ഫെമിനിസ്റ്റ് ചരിത്രകാരിയുമായ ജെ. ദേവിക, ഡോ. അർദ്ര നീലകണ്ഠൻ ഗിരിജ (മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിബറൽ ആർട്സ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, ബെംഗളൂരു) വിഷയം അവതരിപ്പിക്കും. രാഷ്ട്രീയ നിരീക്ഷകൻ എ. മുഹമ്മദ് ഹനീഫ മോഡറേറ്ററാകും.
    ‘സ്വയംഭരണവും സംയോജനവും: പാർശ്വവത്രിക്കപ്പെട്ടവരെ പ്രതിനിധീകരിക്കുന്നതിലെ പ്രതിസന്ധി’ സെഷനിൽ ജവഹർലാൽ നെഹ്റു സർവകലാശാല സെന്റർ ഫോർ പൊളിറ്റിക്കൽ സ്റ്റഡീസിലെ അധ്യാപകരായ ഡോ. ആമിർ അലി, ഡോ. ഹരീഷ് എസ്. വാങ്കഡെ എന്നിവർ സംസാരിക്കും. ഷംസീർ കേളോത്ത് (ഡിപ്പാർട്ട്മെന്റ് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസ്, തിരൂർ തുഞ്ചൻ പറമ്പ് മലയാളം സർവകലാശാല) മോഡറേറ്ററാകും.
    സെമിനാറിലെ അവസാന അക്കാദമിക് സെഷൻ വികസനത്തിന്റെ ഗുണഫലങ്ങൾ സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളിലേക്ക് എത്തുന്നതിലെ പരിമിതികളും വെല്ലുവിളികളും ചർച്ച ചെയ്യും. കേരള പൊതുമരാമത്ത് വകുപ്പ് സ്പെഷൽ സെക്രട്ടറി ഡോ. അദീല അബ്ദുല്ല ഐ.എ.എസ്, ഫാറൂഖ് കോളജ് സോഷ്യോളജി വിഭാഗം അസി. പ്രൊഫസർ ഡോ. ബദരിയ ബീഗം പി. എന്നിവർ പങ്കെടുക്കും. എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ഷരീഫ് സാഗർ മോഡറേറ്ററാകും.
    സമാപനസമ്മേളനത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി കെ.എം. ഷാജി മുഖ്യാതിഥിയാകും. ടി. വി. ഇബ്രാഹിം എം.എൽ.എ അധ്യക്ഷത വഹിക്കും. പ്രോഗ്രാം കമ്മിറ്റി കൺവീനറും ഗ്രേസ് ഹെറിറ്റേജ് ഫൗണ്ടേഷൻ ഡയറക്ടറുമായ അഷ്റഫ് തൂണേരി, സി.എച്ച് മുഹമ്മദ് കോയ ചെയർ ഫെലോ ഡോ. സയ്യിദ് ഷാക്കിർ എന്നിവർ സംസാരിക്കും.
    സെമിനാറിന് ഡെലിഗേറ്റുകളായി പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാം: https://chchair.mappilaheritagelibrary.com/events/democracy-and-development-opportunities-challenges, ഫോൺ: 8137889010
    വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ജന. കൺവീനറും സി എച്ച് മുഹമ്മദ് കോയ ചെയർ ഡയരക്ടറുമായ ഖാദർ പാലാഴി, സി എച്ഛ് ചെയർ ഗവേണിംഗ് ബോർഡ് മെമ്പർ ഡോ. എ.കെ ഷാഹിന മോൾ, സംഘാടകസമിതി വൈസ് ചെയർമാൻ ഡോ. വി പി അബ്ദുൽ ഹമീദ്, സംഘാടകസമിതി പ്രോഗ്രാം കൺവീനർ അശ്റഫ് തൂണേരി, ഇർഷാദ് കോട്ടപ്പുറം സംബന്ധിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Calicut University CH Mohammed koya
    Latest News
    യു.എൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് അമേരിക്ക ഔദ്യോഗികമായി പിന്മാറി
    18/09/2026
    ഇന്തോനേഷ്യയിൽ വ്യഭിചാരക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട യുവതിക്കും യുവാവിനും 100 വീതം ചാട്ടവാറടി നൽകി
    18/09/2026
    ഹൂത്തികളെ ഇറാൻ നിയന്ത്രിക്കണമെന്ന്, സൗദി അറേബ്യയെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറെന്നും പാക് സൈനിക വക്താവ്
    18/09/2026
    സി.എച്ച് മുഹമ്മദ് കോയ ദേശീയ സെമിനാറിന് ഒരുങ്ങി കാലിക്കറ്റ് സർവകലാശാല: ഇപ്പോൾ രജിസ്റ്റർ ചെയ്യാം
    18/09/2026
    ഇറാനെതിരായ ഉപരോധം: യു.എൻ വിദഗ്ധ സമിതിയുടെ കാലാവധി നീട്ടാനുള്ള നീക്കം എതിർത്ത് റഷ്യയും ചൈനയും
    18/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.