തൃശൂർ- 1968 ൽ സ്ഥാപിതമായ തൃശൂർ കൈപ്പമംഗലം ജാമിഅ ബുസ്താനുൽ ഉലൂം 56 -ാം വാർഷിക മഹാസമ്മേളനം ഡിസംബർ 15 മുതൽ 22 വരെ 8 ദിവസങ്ങളിലായി നടക്കും. മത, ഭൗതിക വിദ്യാഭ്യാസ മേഖലയിൽ വ്യത്യസ്ത സ്ഥാപനങ്ങൾ ഉൾക്കൊള്ളുന്ന ബുസ്താനുൽ ഉലൂമിനെ കൂടുതൽ പരിചയപ്പെടുത്തുക എന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
15ന് വൈകിട്ട് ഉദ്ഘാടന സമ്മേളനം, 16ന് രാവിലെ 9 മണിക്ക് ഭിന്നശേഷി സമ്മേളനം, വൈകിട്ട് 4.30 ന് ഹലാവത്തുൽ ഖുർആൻ, 17ന് വൈകിട്ട് 4 30ന് വിദ്യാർത്ഥി, യുവജന സൗഹൃദ സമ്മേളനം, 18ന് ഹദീസ് സമ്മേളനം, 19 ന് ഉച്ചക്ക് 2 മണിക്ക് ‘അബാ ക്കിറ’ അറബിക് കോളേജുകളിലെ വിദ്യാർത്ഥികൾക്കായുള്ള ക്വിസ് മത്സരം എന്നിവയും നടക്കും.
വൈകിട്ട് 4 30ന് അന്താരാഷ്ട്ര ഭാഷ സമ്മേളനം, 20ന് വൈകിട്ട് ആസ്തിക സമ്മേളനം, 21ന് രാവിലെ 9 മണിക്ക് പൂർവ്വധ്യാപക, വിദ്യാർത്ഥി സമ്മേളനം, ഉച്ചയ്ക്ക് 2 മണിക്ക് വനിതാ സമ്മേളനം, വൈകിട്ട് 4 30ന് നവോത്ഥാന സമ്മേളനം, 22ന് രാവിലെ 9 മണിക്ക് ഫാമിലി കോൺഫറൻസ്, സർഗ്ഗവിരുന്ന്, ഉച്ചയ്ക്ക് 2 മണിക്ക് ഐ.ടി കോൺഫറൻസ്, വൈകുന്നേരം 4 30 ന് സമാപന സമ്മേളനം തുടങ്ങിയ സമ്മേളനങ്ങൾക്ക് പുറമേ എട്ടു ദിവസം നീണ്ടുനിൽക്കുന്ന എക്സിബിഷൻ. ബുക്ക് ഫെയർ, കാലിഗ്രാഫി ഗാലറി തുടങ്ങിയവയും ഉണ്ടാകും.
ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഷാഫി പറമ്പിൽ എം.പി, ബെന്നി ബഹനാൻ എം. പി,ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ, മുൻ എം.പി ടി .എൻ പ്രതാപൻ, പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അഹ്മദ്, തൃശ്ശൂർ എസ്. പി. നവനീത് ശർമ ഐ.പി.എസ്, കേരള വഖഫ് ബോർഡ് ചെയർമാൻ അഡ്വക്കേറ്റ് എം കെ സക്കീർ, കെ.എൻ.എം സംസ്ഥാന പ്രസിഡണ്ട് ടി .പി അബ്ദുല്ലക്കോയ മദനി, ട്രഷറർ നൂർ മുഹമ്മദ് നൂർഷ, ഹുസൈൻ മടവൂർ, ബാബു സേഠ്, മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി എച്ച് റഷീദ്, സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് പി എം സാദിക്കലി, തൃശ്ശൂർ ഡി.സി.സി സെക്രട്ടറി ശോഭ സുബിൻ, ഡി വൈ എഫ് ഐ ജില്ലാ പ്രസിഡണ്ട് ആർ .എൽ. ശ്രീലാൽ, കൈപ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശോഭന രവി രവി, എടുത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രബാബു, പഞ്ചായത്ത് മെമ്പർമാരായ റസീന ഷാഹുൽഹമീദ്, പി.ജെ പോൾസൺ, ആബിദീൻ, സാജിത പുതിയവീട്ടിൽ, ഖദീജ പുതിയവീട്ടിൽ, നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം എം അക്ബർ, എം സലാഹുദ്ദീൻ മദനി,ഡോ.അബ്ദുൽ മജീദ് സ്വലാഹി, ഡോ.അബ്ദുൽ ഹസീബ് മദനി, ഹനീഫ് കായക്കൊടി, ഐ എസ് എം സംസ്ഥാന നേതാക്കളായ ശരീഫ് മേലേതിൽ, ഷുക്കൂർ സലാഹി, എം എസ് എം സംസ്ഥാന നേതാക്കളായ അമീൻ അസ് ലഹ്, സുഹുഫി ഇമ്രാൻ, എം ജി. എം സംസ്ഥാന നേതാക്കളായ സുഹറ മമ്പാട്, ഷമീമ ഇസ്ലാഹിയ, കെ.എം റാബിയ,തുടങ്ങിയവർ വിവിധ സമ്മേളനങ്ങളിൽ സംബന്ധിക്കും.
പത്രസമ്മേളനത്തിൽ കെ. എ .മുഹമ്മദ് ഹസ്സൻ (പ്രസിഡന്റ്), പി കെ മുഹമ്മദ്. (സെക്രട്ടറി) അഹ്മദ് അനസ് മൗലവി (ഡയറക്ടർ) കെ എ കബീർ ബുസ്താനി (പ്രോഗ്രാം കൺവീനർ) എന്നിവർ പങ്കെടുത്തു.