പത്തനംതിട്ട: കോന്നിയിൽ ബാലികാസദനത്തിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പത്തനംതിട്ട മൂഴിയാറിൽ പതിനേഴുകാരൻ അറസ്റ്റിൽ. 9, 12, 13 വയസ്സുള്ള മൂന്ന് കൂട്ടികളാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ വർഷം വേനലവധിക്ക് വീട്ടിലെത്തിയപ്പോൾ അയൽവാസിയായ 17-കാരൻ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
ബാലികാസദനത്തിൽ കൗൺസിലിങ്ങിനിടെയാണ് മൂത്ത പെൺകുട്ടിയാണ് പീഡന വിവരം പറഞ്ഞത്. അധികൃതർ ഇക്കാര്യം ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറി. പോലീസാണ് പിന്നീട് പതിനേഴുകാരനെ പിടികൂടിയത്. ഇന്ന് രാവിലെയാണ് ഇയാളെ പോലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. പെൺകുട്ടികളുടെ അമ്മ വീട്ടിൽ ഇല്ലാത്ത സമത്താണ് പീഡനം നടന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group