Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, June 30
    Breaking:
    • സഡൻ ഡെത്തിൽ വീണ് ജർമ്മനി, ലോകകപ്പിലെ ആദ്യത്തെ പെനാൽറ്റി തോൽവി; പരാഗ്വെ പ്രീ ക്വാർട്ടറിൽ
    • ഡച്ച് പടയെ ഷൂട്ടൗട്ടിൽ തറപറ്റിച്ച് മൊറോക്കോ പ്രീ ക്വാർട്ടറിൽ! ലോകകപ്പിൽ വീണ്ടുമൊരു ആഫ്രിക്കൻ വിപ്ലവം
    • യു.എ.ഇ പൗരന്മാര്‍ക്കുള്ള ലെബനോന്‍ യാത്രാ വിലക്ക് നീക്കി
    • ഹോര്‍മുസില്‍ തങ്ങള്‍ നിശ്ചയിച്ചതല്ലാത്ത റൂട്ടിലൂടെ കപ്പലുകള്‍ സഞ്ചരിക്കുന്നത് തടയുമെന്ന് ഇറാന്‍
    • പാസ്‌പോർട്ട് പൗരത്വ രേഖയല്ലെന്ന നിലപാട് പിൻവലിക്കണം; ഫീസ് വർദ്ധനവ് പ്രവാസികളോടുള്ള വെല്ലുവിളി: സൗദി കെ.എം.സി.സി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    കൊച്ചിയിൽ എയറിന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി, കൊണ്ടോട്ടി സ്വദേശിയായ യുവാവ് പിടിയിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/06/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    എറണാകുളം: കൊച്ചിയിൽ നിന്നും ലണ്ടനിലേക്ക് യാത്ര തിരിക്കേണ്ട എയർ ഇന്ത്യ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കിയെന്ന് ആരോപിച്ച് കൊണ്ടോട്ടി സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി സ്വദേശിയായ ശുഹൈബിനെയാണ് പോലീസ് പിടികൂടിയത്. അതേസമയം, ആരോപണം യുവാവ് നിഷേധിച്ചു. ഈ മാസം ആദ്യം ലണ്ടനിൽനിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ശുഹൈബിന്റെ മകൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് നൽകിയ പരാതിയിൽ എയറിന്ത്യ വൈരാഗ്യം തീർക്കുകയാണ് എന്നാണ് യുവാവിന്റെ വാദം.

    ഈ മാസം ആദ്യം ലണ്ടനില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്‌ക്കിടെ ശുഹൈബിന്‍റെ മകള്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതായാണ് വിവരം. തുടർന്ന് മടക്കയാത്ര തീയതി മാറ്റി നൽകണമെന്ന് ഇയാൾ എയർ ഇന്ത്യ അധികൃതരോട് ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം എയർ ഇന്ത്യ അംഗീകരിച്ചിരുന്നില്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കൊച്ചിയിൽ നിന്ന് ലണ്ടൻ ഗാറ്റ്‌വിക്കിലേക്ക് പോകേണ്ട എഐ 149 വിമാനത്തിൽ ബോംബ് ഉണ്ടെന്ന് ഇന്ന് പുലർച്ചെയാണ് മുംബൈയിലെ എയർ ഇന്ത്യ കോൾ സെൻ്ററിൽ ഭീഷണി സന്ദേശം ലഭിച്ചത്. ഉടൻ തന്നെ ഈ വിവരം കൊച്ചിയിലെ എയർ ഇന്ത്യ അധികൃതരെയും കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിനെയും അറിയിച്ചു. പ്രോട്ടോക്കോളുകൾ പ്രകാരം ബോംബ് ത്രെട്ട് അസസ്‌മെൻ്റ് കമ്മിറ്റി (ബിടിഎസ്) ഉടൻ സിയാലിൽ യോഗം ചേര്‍ന്നു.

    എയർപോർട്ട് സെക്യൂരിറ്റി ഗ്രൂപ്പ്, എയർലൈൻ സെക്യൂരിറ്റി ഉദ്യോഗസ്ഥർ, ഇൻലൈൻ ബാഗേജ് സ്‌ക്രീനിംഗ് ഉദ്യോഗസ്ഥർ എന്നിവർ സുരക്ഷാ പരിശോധനകൾ നടത്തി. മുംബൈ കോൾ സെൻ്ററിൽ ഭീഷണി റിപ്പോർട്ട് ചെയ്‌തയാളെ തിരിച്ചറിഞ്ഞു.

    ഇതേ വിമാനത്തിൽ ലണ്ടനിലേക്ക് പോകാനിരുന്ന കൊണ്ടോട്ടി മലപ്പുറം സ്വദേശി ശുഹൈബ് (29) ആണ് വിളിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. ഭാര്യയ്ക്കും‌ മകൾക്കുമൊപ്പമെത്തിയ ശുഹൈബിനെ കൊച്ചിൻ എയർപോർട്ടിലെ എഎസ്‌ജി ചെക്ക്-ഇൻ സമയത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് കൂടുതൽ ചോദ്യം ചെയ്യലിനും നിയമ നടപടികൾക്കുമായി ഇയാളെ പോലീസിന് കൈമാറി. അതേസമയം ആരോപണം യുവാവ് നിഷേധിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    സഡൻ ഡെത്തിൽ വീണ് ജർമ്മനി, ലോകകപ്പിലെ ആദ്യത്തെ പെനാൽറ്റി തോൽവി; പരാഗ്വെ പ്രീ ക്വാർട്ടറിൽ
    30/06/2026
    ഡച്ച് പടയെ ഷൂട്ടൗട്ടിൽ തറപറ്റിച്ച് മൊറോക്കോ പ്രീ ക്വാർട്ടറിൽ! ലോകകപ്പിൽ വീണ്ടുമൊരു ആഫ്രിക്കൻ വിപ്ലവം
    30/06/2026
    യു.എ.ഇ പൗരന്മാര്‍ക്കുള്ള ലെബനോന്‍ യാത്രാ വിലക്ക് നീക്കി
    30/06/2026
    ഹോര്‍മുസില്‍ തങ്ങള്‍ നിശ്ചയിച്ചതല്ലാത്ത റൂട്ടിലൂടെ കപ്പലുകള്‍ സഞ്ചരിക്കുന്നത് തടയുമെന്ന് ഇറാന്‍
    30/06/2026
    പാസ്‌പോർട്ട് പൗരത്വ രേഖയല്ലെന്ന നിലപാട് പിൻവലിക്കണം; ഫീസ് വർദ്ധനവ് പ്രവാസികളോടുള്ള വെല്ലുവിളി: സൗദി കെ.എം.സി.സി
    30/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version