തിരുവനന്തപുരം– കേരള രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് മൂന്ന് സീറ്റ്. വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും ആകാംക്ഷ നിറച്ച പോരാട്ടത്തിനൊടുവിൽ മൂന്ന് മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാർത്ഥികൾ വിജയക്കൊടി പാറിച്ചത്. നേമം, കഴക്കൂട്ടം, ചാത്തന്നൂർ മണ്ഡലങ്ങളിലാണ് ബിജെപിയുടെ വിജയം.
ബിജെപിയുടെ വിജയങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് കഴക്കൂട്ടത്ത് വി.മുരളീധരൻ കേവലം 20 വോട്ടുകൾക്ക് നേടിയ അട്ടിമറി വിജയമാണ്. അവസാന നിമിഷം വരെ വിജയം ഇരുമുന്നണികൾക്കും ഇടയിൽ മാറിമറിഞ്ഞെങ്കിലും, ഫോട്ടോ ഫിനിഷിൽ ബിജെപി സ്ഥാനാർത്ഥി എതിരാളിയെ മറികടക്കുകയായിരുന്നു. കേരള തിരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷങ്ങളിൽ ഒന്നാണിത്.വി.മുരളീധരൻ
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



