Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, March 14
    Breaking:
    • ജിദ്ദയിൽ ഒഴിപ്പിക്കൽ തുടരുന്നു, അൽ-അജ്‌വാദ് പരിസരത്ത് 74,000 ചതുരശ്ര മീറ്റർ സ്ഥലത്തെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു
    • ഫുജൈറയിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് തീപിടുത്തം; ആർക്കും പരിക്കില്ല
    • യുദ്ധം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് ട്രംപിന്റെ ഉപദേഷ്ടാവ്
    • ഇസ്രായിലുമായുള്ള യുദ്ധം നീണ്ടുനില്‍ക്കും, നെതന്യാഹു സ്വയം ഭയപ്പെടണമെന്ന് ഹിസ്ബുല്ല നേതാവ്
    • ഇറാനില്‍ 7,600 ആക്രമണങ്ങളും ലെബനോനില്‍ 1,100 ആക്രമണങ്ങളും നടത്തിയതായി ഇസ്രായില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    സ്വർണവിലയിൽ വൻ ഇടിവ്; ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 1320 രൂപ

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌07/11/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി: റെക്കോർഡുകൾ ഭേദിച്ചുള്ള മുന്നേറ്റത്തിനിടെ സ്വർണത്തിന് സംസ്ഥാനത്ത് വൻ വില ഇടിവ്. ഇന്ന് ഒറ്റയടിക്ക് പവന് 1,320 രൂപയും ഗ്രാമിന് 165 രൂപയും ഇടിഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന് 57,600 രൂപയും ഗ്രാമിന് 7,200 രൂപയുമായി വില.

    18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 140 രൂപ കുറഞ്ഞ് 5,930 രൂപയിലെത്തി. കഴിഞ്ഞവാരം സെഞ്ചറിയും കടന്ന് മുന്നേറിയ വെള്ളിവില ഗ്രാമിന് ഇന്നുമാത്രം 3 രൂപ താഴ്ന്ന് 99 രൂപയായി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കേന്ദ്രസർക്കാർ ബജറ്റിൽ ഇറക്കുമതി തീരുവ വെട്ടിക്കുറച്ചതിന് പിന്നാലെ സ്വർണവില പവന് 4,000 രൂപയോളം ഇടിഞ്ഞിരുന്നു. അതിനുശേഷം ഒറ്റദിവസം ആയിരത്തിലധികം രൂപ കുറയുന്നത് സംസ്ഥാനത്ത് ഇതാദ്യമാണ്. ഒക്ടോബർ 18ന് ശേഷം സംസ്ഥാനത്ത് പവൻവില 58,000 രൂപയ്ക്ക് താഴെയെത്തിയതും ആദ്യം. ഒക്ടോബർ 31-ന് പവന് 59,640 രൂപയായതാണ് കേരളത്തിലെ സ്വർണ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില.

    ഓഹരി വിപണിയിലുണ്ടായ മാറ്റങ്ങളാണ് സ്വർണ വിലയിടിവ് പ്രധാന കാരണം. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണൾഡ് ട്രംപ് വിജയിച്ചതിന് പിന്നാലെ ഡോളറിന്റെ മൂല്യം ഉയർന്നതും യു.എസ് സർക്കാരിന്റെ കടപ്പത്ര ആദായനിരക്ക് കുതിച്ചതും രാജ്യാന്തര തലത്തിൽ സ്വർണവില താഴാൻ പ്രധാന വഴിയൊരുക്കിയെന്നാണ് വിലയിരുത്തൽ.

    CREATOR: gd-jpeg v1.0 (using IJG JPEG v62), default quality

    ഡോളർ ശക്തിപ്രാപിച്ചതോടെ സ്വർണം വാങ്ങൽ ചെലവേറിയതും ക്രിപ്‌റ്റോ കറൻസികൾ റെക്കോർഡ് തേരോട്ടം ആരംഭിച്ചതും സ്വർണവിലയെ സ്വാധീനിച്ചു. ക്രിപ്‌റ്റോ, ഡോളർ, ബോണ്ട്, യു.എസ് ഓഹരി വിപണി എന്നിവയുടെ മുന്നേറ്റം സ്വർണനിക്ഷേപങ്ങളുടെ തിളക്കം കെടുത്തിയെന്നാണ് റിപോർട്ടുകൾ. ലോകത്ത് ഏറ്റവും സ്വീകാര്യതയുള്ള ക്രിപ്‌റ്റോ കറൻസിയായ ബിറ്റ്‌കോയിന്റെ വില 76,000 ഡോളർ എന്ന സർവകാല റെക്കോർഡ് തകർത്ത് കുതിപ്പ് തുടങ്ങിയിരിക്കുകയാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Big fall gold prices
    Latest News
    ജിദ്ദയിൽ ഒഴിപ്പിക്കൽ തുടരുന്നു, അൽ-അജ്‌വാദ് പരിസരത്ത് 74,000 ചതുരശ്ര മീറ്റർ സ്ഥലത്തെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു
    14/03/2026
    ഫുജൈറയിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് തീപിടുത്തം; ആർക്കും പരിക്കില്ല
    14/03/2026
    യുദ്ധം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് ട്രംപിന്റെ ഉപദേഷ്ടാവ്
    14/03/2026
    ഇസ്രായിലുമായുള്ള യുദ്ധം നീണ്ടുനില്‍ക്കും, നെതന്യാഹു സ്വയം ഭയപ്പെടണമെന്ന് ഹിസ്ബുല്ല നേതാവ്
    14/03/2026
    ഇറാനില്‍ 7,600 ആക്രമണങ്ങളും ലെബനോനില്‍ 1,100 ആക്രമണങ്ങളും നടത്തിയതായി ഇസ്രായില്‍
    14/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.